മനാമ :യൂത്ത് കോൺഗ്രസ് ദേശീയ കമ്മറ്റിയുടെ കീഴിലുള്ള പ്രവാസി സംഘടയായ ഐവൈസി ഇന്റർ നാഷണൽ ഇന്ദിരഗാന്ധി അനുസ്മരണവും, ഫലസ്തീൻ ഐക്യദാർഢ്യ സദസും സംഘടിപ്പിച്ചു.ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർഗനൈസിങ് ജനറൽ സെക്രട്ടറി ബേസിൽ നെല്ലിമറ്റം സ്വാഗതവും, ജന സെക്രട്ടറി റംഷാദ് അയി ലക്കാട് നന്ദിയും അറിയിച്ചു.

പ്രഭാഷകനും എഴുത്തുകാരനുമായ സജി മാർക്കോസ്, പ്രഭാഷകൻ സിറാജ് പള്ളിക്കര, കെ എം സിസി വൈസ് പ്രസിഡണ്ട് ഷംസുദ്ധീൻ വെള്ളികുളങ്ങര,എന്നിവർ മുഖ്യ പ്രഭാഷകരായിരുന്നു. ലോകത്തെ മനുഷ്യ സ്‌നേഹികളെ ഒന്നടങ്കം വേദനിപ്പിക്കുന്ന കാഴ്ചകളാണ് ഫലസ്തീനിൽ നിന്ന് വരുന്നതെന്ന് എന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എക്കാലവും ഫലസ്തീനോടൊപ്പമാണ് എന്നും മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ യാസർ അറഫത്ത് സഹോദരിയേപ്പോലെ ആണ് കണ്ടിരുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു,, അന്താരാഷ്ട്ര സമൂഹം ഇടപെട്ട് കൊണ്ട് എത്രയും പെട്ടെന്ന് ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

. ഒഐസിസി പ്രസിഡണ്ട് ബിനു കുന്നന്താനം, ഐവൈസിസി ജനറൽ സെക്രട്ടറി അലൻ ഐസക്, ഐവൈസി വൈസ് പ്രസിഡണ്ട് സൽമാനുൽ ഫാരിസ്, ചാരിറ്റി വിങ് കൺവീനർ അനസ് റഹീം സാമൂഹ്യ പ്രവർത്തകരായ പങ്കജ് നാഭൻ, അഷ്റഫ് കാട്ടിൽ പീടിക എന്നിവർ യോഗത്തത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.കൂടാതെ ഈ വർഷത്തെ എംബിബിഎസ് പരീക്ഷയിൽഉന്നത വിജയം നേടിയ ഡോ:നാഫിയ നൗഷാദിനെ ചടങ്ങിൽ ആദരിച്ചു,,
എബ്രഹാംജോൺ, ശ്രീജിത്ത് പനായി, സൈദ് ഹനീഫ്, ശിഹാബ് കറുകപുത്തൂർ,അനീസ് യൂത്ത് ഇന്ത്യ,മൻഷീർ, ബ്ലെസ്സൻ, ഷബീർ മുക്കൻ, കരീം, സെഫി നിസാർ, ഷംന ഹുസൈൻ, ഹുസൈൻ, നസീബ കരീം, ഷെറീൻ ഷൗക്കത്ത് തുടങ്ങിയവർ സംബന്ധിച്ചു. ഐ വൈ സി ഭാരവാഹികളായ മുഹമ്മദ് റസാഖ് , നിധീഷ് ചന്ദ്രൻ എന്നിവർ പരിപാടികൾ ക്ക് നേതൃത്വം നൽകി