- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി ബഹ്റൈൻ, മനാമ ഏരിയ ഇന്ദിര ഗാന്ധി അനുസ്മരണവും ഏരിയ കൺവെൻഷനും സംഘടിപ്പിച്ചു
മനാമ:ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് മനാമ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരഗാന്ധി അനുസ്മരണവും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു.
മനാമ കുക്ക് മീൽ റെസ്റ്റോറന്റിൽ വെച്ചു നടന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി ഷഫീക്ക് സൈഫുദ്ദീൻ സ്വാഗതവും ഏരിയ പ്രസിഡന്റ് ഷംഷാദ് കാക്കൂർ അധ്യക്ഷതയും വഹിച്ചു.
സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ.ഷെമിലി പി ജോൺ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ മോട്ടിവേഷൻ സ്പീക്കർ ഫാസിൽ താമരശ്ശേരി മുഖ്യാതിഥിയായി. പുഷ്പർച്ചനയോടെ തുടങ്ങിയ അനുസ്മരണ ചടങ്ങിൽ ഐവൈസിസി ചാരിറ്റി വിങ് കൺവീനർ മുഖ്യ പ്രഭാഷണം നടത്തി. ഏരിയ ട്രഷറർ മൊയ്ദീൻ നന്ദി പറഞ്ഞു
ബഹുജന പങ്കാളിത്തം കൊണ്ട് ധന്യമായ സദസ്സിൽ രാഷ്ട്രീയവും ഇന്ത്യക്ക് ഇന്ദിര ഗാന്ധി നൽകിയ സംഭാവനകളെകുറിച്ച് പ്രഭാഷകർ സൂചിപ്പിച്ചു . മനാമ ഏരിയയിൽ നിന്നും സംഘടനയിലേക്ക് കടന്നു വന്ന പത്തോളം പുതിയ പ്രവർത്തകർക്ക് അംഗത്വ വിതരണം നടത്തി .