- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിഫ അൽ ജസീറ ആശുപത്രിയിൽ ലോക റേഡിയോളജി ദിനാഘോഷം സംഘടിപ്പിച്ചു
മനാമ: ഷിഫ അൽ ജസീറ ആശുപത്രിയിൽ വിവിധ പരിപാടികളോടെ ലോക റേഡിയോളജി ദിനം ആഘോഷിച്ചു. റേഡിയോളജിസ്റ്റുകളും റേഡിയോ ഗ്രാഫർമാരും മറ്റു ഡിപ്പാർട്ടുമെന്റിൽ നിന്നുള്ള ഡോക്ടർമാരും ചേർന്ന് കേക്ക് മുറിച്ച പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മെഡിക്കൽ ഡയരക്ടർ ഡോ. സൽമാൻ ഗരീബ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. സായി ഗിരിധർ, കൺസൾട്ടന്റ് റേഡിയോളജിസ്റ്റ് ഡോ. അനീസ ബേബി നജീബ്, ബിഡിഎം സുൽഫീക്കർ കബീർ എന്നിവർ സംസാരിച്ചു. ഡയരക്ടർ ഷബീർ അലി, സപെഷ്യലിസ്റ്റ് റേജിയോളജിസ്റ്റുമാരായ ഡോ. ബെറ്റി, ഡോ. മിർണ, സെപ്ഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ ഡോ. കുഞ്ഞിമൂസ, സ്പെഷ്യലിസ്റ്റ് ഇന്റേണൽ മെഡിസിൻ ഡോ. ടിഎ നജീബ്, അനസ്തേഷ്യോളജിസ്റ്റ് ഡാ. അസീം, സപെഷ്യലിസ്റ്റ് സർജൻ ഡോ. ജുവാൻ, സപെഷ്യലിസ്റ്റ് ഇഎൻടി ഡോ. ബാലഗോപാൽ, സപെഷ്യലിസ്റ്റ് എമർജൻസി ഡോ. മെഹ്ദി, ജനറൽ ഫിസിഷ്യൻ ഡോ. മനാർ, മാനേജ്മെന്റ് പ്രതിനിധികൾ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ആശുപത്രിയിലെ റേഡിയോളജിസ്റ്റുമാരെയും റോഡിയോ ഗ്രാഫർമാരെയും ചടങ്ങിൽ ആദരിച്ചു. റേഡിയോളജി മേഖലയെക്കുറിച്ച് സപെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റ് ഡോ. ഷഹീർ നസ്ജിർ ഖാൻ ക്വിസ് മത്സരം നടത്തി.
ആരോഗ്യ സംരക്ഷണത്തിൽ റേഡിയോളജിസ്റ്റുകൾ വഹിക്കുന്ന സുപ്രധാന പങ്കിനെ തിരിച്ചറിയാനും ആദരിക്കാനുമായാണ് എല്ലാ വർഷവും നവംബർ 8 ന് ലോക റേഡിയോളജി ദിനം ആചരിക്കുന്നത്. ഓരോ വർഷവും റേഡിയോളജി ദിനാചരണം എക്സ്റേ കണ്ടുപിടുത്തത്തെ അടയാളപ്പെടുത്തുകയും ആരോഗ്യ സംരക്ഷണത്തിൽ റേഡിയോളജിയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.