ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്ററും ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയും (ബിസിഐസിഎഐ) സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. നൂറിലധികം പേർ രക്തം ദാനം ചെയ്തു.

ബിഡികെയുടെ രക്തദാന ക്യാമ്പുകളുടെ ചീഫ് കോർഡിനേറ്റർ സുരേഷ് പുത്തൻ വിളയിൽ, കോഓർഡിനേറ്റർ ജിബിൻ ജോയി, ആക്ടിങ് സെക്രട്ടറി സിജോ ജോസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അശ്വിൻ രവീന്ദ്രൻ, അസീസ് പള്ളം, സുനിൽ മനവളപ്പിൽ, ഗിരീഷ് കെ. വി, നിതിൻ ശ്രീനിവാസ്, സെന്തിൽ കുമാർ ശ്രീജ ശ്രീധർ, രേഷ്മ ഗിരീഷ്, ധന്യ വിനയൻ, സലീന റാഫി, ഫാത്തിമ എന്നിവരും, ബിസിഐസിഎഐയുടെ ചെയർപേഴ്‌സൺ സ്ഥനുമൂർത്തി വിശ്വനാഥൻ മീര, സെക്രട്ടറി അരുൺ സാമുവൽ മാത്യു, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ രമേശ്, അരുൺകുമാർ രാജഗോപാലൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകൻ എം. എച്ച്. സയ്ദ് ഹനീഫ് ക്യാമ്പ് സന്ദർശിച്ചു.