- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച വെബ്‌സിൻ 'മരുപ്പച്ച' പ്രകാശനം ചെയ്തു
മനാമ: കെഎംസിസി പ്രവർത്തകർക്കിടയിലെ എഴുത്തുകാർക്ക് പ്രോത്സാഹനം നൽകുന്നതിന് വേണ്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിപുറത്തിറക്കിയ വെബ്‌സിൻ'മരുപ്പച്ച' പ്രകാശനം ചെയ്തു.
കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ സാന്നിദ്ധ്യത്തിൽ
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
കാലം മാറുന്നതനുസരിച്ച്വായനാ രീതിയിൽ മാറ്റമുണ്ടാകുന്നുണ്ടെങ്കിലും വയനയുടെ പ്രാധാന്യം വർത്തമാനകാലത്ത് വർദ്ധിച്ചു വരുന്നുണ്ടെന്നും എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നത് മഹത്തരമായ പ്രവർത്തനമാണെന്നും മരുപ്പച്ച അത്തരമൊരു ഇടമാകട്ടെ എന്നും പ്രകാശനം നിർവ്വഹിച്ച് ഹമീദലി തങ്ങൾ പറഞ്ഞു.
കെഎംസിസി സംസ്ഥാന സെക്രട്ടറി ഒ കെ കാസിം,ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ആക്ടിങ് ജനറൽ സെക്രട്ടറി മുനീർ ഒഞ്ചിയം,ഓർഗനൈസിങ് സെക്രട്ടറി പി കെ ഇസ്ഹാഖ്, ഭാരവാഹികളായ ഫൈസൽ കണ്ടീതാഴ, അഷ്റഫ് തോടന്നൂർ, ഹമീദ് അയനിക്കാട്, അഷ്റഫ്നരിക്കോടൻ, ഷാഹിർ ഉള്ള്യേരി, എന്നിവർ സന്നിഹിതരായിരുന്നു.പി കെ ഇസ്ഹാഖ് എഡിറ്ററുംസുഹൈൽ മേലടി, അഷ്റഫ് തോടന്നൂർ, മുഹമ്മദ് ഷാഫി വേളം മുനീർ ഒഞ്ചിയം എന്നിവരാണ്പത്രാധിപസമിതി .