- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പ്:ആവേശത്തിരയായി യു.പി.പി പ്രചരണം
ഇന്ത്യൻ സ്‌കൂളിൽ ഡിസംബർ എട്ടിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഈസാ ടൗൺ ഇന്ത്യൻ സ്‌കൂൾ രകഷിതാക്കൾക്കിടയിൽ യു.പി.പി പ്രവർത്തകർ നടത്തിയ പ്രചരണം ആവേശതിരയായി മാറി.
പാരന്റ് ടീച്ചർ മീറ്റിങ്ങ് കഴിഞ്ഞ പുറത്തിറങ്ങുന്ന രക്ഷിതാക്കൾക്കിടയിലാണ് യു.പി.പി പ്രവർത്തകർ പ്രചരണം നടത്തിയത്.
ചെറു ലേഖനങ്ങൾ നൽകിയും സ്‌കൂളിന്റെ നിലവിലെ അവസ്ഥയെ കുറിച്ചുമൊക്കെ പ്രവർത്തകർ നടത്തിയ വിശദീകരണം വളരെയേറെ ആവേശത്തോടെയാണ് രക്ഷിതാക്കൾ ഏറ്റെടുത്തത്.
നിലവിലെ കമ്മിറ്റിയുടെ അപചയത്തെ കുറിച്ചും , നിഷ്‌ക്രിയാത്മക നിലപാടുകളെ കുറിച്ചും വിശദീകരിക്കുന്നതോടൊപ്പം യു.പി.പി യുടെ കാലത്ത് സ്‌കൂളിലുണ്ടായ വൻ വികസന നേട്ടങ്ങളെ കുറിച്ചും, സുതാര്യതയെ കുറിച്ചും ഫോട്ടോ സഹിതമുള്ള വിശദീകരണവും നടത്തി .
നീണ്ട ആറു വർഷമായി തെരഞ്ഞെടുപ്പ് നടക്കാത്തത് കാരണം പല പുതിയ രക്ഷിതാക്കളുടെ മുഖത്തും ആശ്ചര്യവും അത്ഭുതവും ആവേശവും നിറഞ്ഞു കണ്ടതായി യു.പി.പി നേതാക്കൾ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.