മനാമ: ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്) ന് കേരള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ചതിൽ നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ എക്‌സിക്യൂട്ടീവ് കമ്മിറ്റി - ലേഡീസ് വിങ് അംഗങ്ങൾ ഒത്തുചേർന്ന് സന്തോഷം പങ്കിട്ടു. 50,000 രൂപയും, പ്രശസ്തി പത്രവും, മൊമെന്റോയുമാണ് അവാർഡ്. കേരളത്തിലെ എല്ലാ ജില്ലകളിലും നിന്നുമെത്തുന്ന ഭിന്ന ശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന നിയാർക്കിന് ആധുനിക സൗകര്യങ്ങൾ ഉണ്ട്.

നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫറൂഖ് കെ. കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ് സ്വാഗതവും ട്രെഷറർ അനസ് ഹബീബ് നന്ദിയും പറഞ്ഞു. ഉപദേശക സമിതി അംഗങ്ങളായ കെ. ടി. സലിം, നൗഷാദ്. ടി. പി, അസീൽ അബ്ദുൾറഹ്മാൻ, ചീഫ് കോർഡിനേറ്റർ ഹനീഫ് കടലൂർ, ലേഡീസ് വിങ് പ്രസിഡണ്ട് ജമീല അബ്ദുൽ റഹ്മാൻ, സെക്രട്ടറി സാജിത കരീം, കോഓർഡിനേറ്റർ ജിൽസ സമീഹ്, ട്രെഷറർ സറീന ഷംസു, ലേഡീസ് വിങ് ഉപദേശക സമിതി അംഗങ്ങളായ ആബിദ ഹനീഫ്, രാജലക്ഷ്മി സുരേഷ് എന്നിവർ സംസാരിച്ചു.

നിയാർക്ക് ഗ്ലോബൽ ചെയർമാൻ അഷ്റഫ് കെ.പി, NIARC ഭാരവാഹികളായ ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി, ജനറൽ സെക്രട്ടറി യൂനുസ് ടി. കെ, ട്രെഷറർ ബഷീർ ടി.പി എന്നിവർ ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി വിഭാത്തിലെ മികച്ച പുനരധിവാസ കേന്ദ്രം എന്ന നിലയിലാണ് നിയാർക്ക് നെ പുരസ്‌ക്കാരം തേടിയെത്തിയത്. കൊയിലാണ്ടി പന്തലായനിയിൽ മൂന്നര ഏക്കർ സ്ഥലത്ത് സ്വന്തമായ കെട്ടിടത്തിൽ ഭിന്ന ശേഷി കുട്ടികൾക്ക് മികച്ച സംരക്ഷണവും ഗവേഷണങ്ങളിലൂടെ ദൈനംദിന ജീവിതത്തിൽ
അവർ നേരിടുന്ന പ്രയാസങ്ങൾ മാറ്റിയെടുക്കാനുള്ള മാർഗങ്ങളും തുടരുന്നതോടൊപ്പം, ഭിന്ന ശേഷിയോടെ പിറക്കുന്ന രക്ഷിതാക്കൾ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ സംസ്ഥാന സർക്കാർ വഴി ഏറ്റെടുത്ത് അവരെ മികച്ച രീതിയിൽ പരിചരിക്കുന്നതിനായി പ്രത്യേക സംരക്ഷണ കേന്ദ്രവും നിയാർക്കിന് ഉണ്ട്.