- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി ശിശുദിനാഘോഷം സംഘടിപ്പിച്ചു
മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിന ആഘോഷ ഭാഗമായി ശിശുദിനാഘോഷം സംഘടിപ്പിച്ചു.എം എം എസ് ഓഫീസിൽ നടന്ന ആഘോഷ പരിപാടി പ്രസിഡന്റ് ശിഹാബ് കറുകപുത്തൂർ ഉദ്ഘാടനം ചെയ്തു, മഞ്ചാടി കൺവീനർ മൊയ്തീൻ ഷിസാൻ സ്വാഗതം ആശംസിച്ചു.
ചിത്ര രചന മത്സരം, കളറിങ് മത്സരം, നെഹ്റു ചരിത്ര ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങളിൽ മുപ്പതോളം കുട്ടികൾ പങ്കാളികൾ ആയി, കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി, അനസ് റഹിം, ആനന്ദ് വേണുഗോപാൽ, ലത്തീഫ് കെ എന്നിവർആശംസകൾ അർപ്പിച്ചു, ജോയ്ന്റ ട്രഷറർ തങ്കച്ചൻ നന്ദി പറഞ്ഞു, കളറിങ് മത്സരത്തിൽ അദ്വൈദ് ശങ്കർ ഒന്നാം സ്ഥാനവും അന്നപൂർണ്ണ ഷിബു രണ്ടാം സ്ഥാനവും, ഹയാ ഫാത്തിമ മൂന്നാം സ്ഥാനവും നേടി, ചിത്ര രചന മത്സരത്തിൽ അനാമികാ ബൈജു ഒന്നാം സ്ഥാനവും നസ്രിയ നൗഫൽ രണ്ടാം സ്ഥാനവും ആര്യ നന്ദ ഷിബു മൂന്നാം സ്ഥാനവും നേടി, ക്വിസ് മത്സരത്തിൽ അനാമിക ബൈജു ഒന്നാം സ്ഥാനവും, റസ്വിൻ രണ്ടാം സ്ഥാനവും നേടി.