- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി കൗൺസിൽ ഗ്‌ളോബൽ പ്രസിഡണ്ടിന് സ്വീകരണം നൽകി
വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഭാരവാഹികൾ ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിലെത്തിയ ഗ്‌ളോബൽ പ്രസിഡണ്ട് തോമസ് മൊട്ടക്കലിന് സ്വീകരണം നൽകി.ചടങ്ങിനോട് അനുബന്ധിച്ചു നടന്ന യോഗത്തിൽ ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡണ്ട് ജ്യോതിപണിക്കർ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി മോനി ഒടികണ്ടത്തിൽ സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ചെയർമാൻ .എഫ്.എം.ഫൈസൽ ബഹ്‌റൈൻ പ്രൊവിൻസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ഭാരവാഹികളെ ഗ്‌ളോബൽ പ്രസിഡണ്ടിന് പരിചയപ്പെടുത്തുകയും ചെയ്തു.വൈസ് ചെയർ പേഴ്‌സൺ കാത്തു സച്ചിൻ ദേവ്, വൈസ് പ്രസിഡണ്ട് സന്ധ്യാരാജേഷ് ,ജോയന്റ് സെക്രട്ടറി ഷൈജു കൻപ്രത്ത് എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ മണികുട്ടൻ, റിഷാദ് വലിയകത്ത്,റുമൈസ അബ്ബാസ്, ലെജിൻ വർഗ്ഗീസ്, സജി ജേക്കബ്, മിഡിൽ ഈസ്റ്റ് വൈസ് ചെയർമാൻ ടോണി നെല്ലിക്കൻ, മുതിർന്ന നേതാക്കളായ സോമൻബേബി, ബോബൻ ഇടിക്കുള, എബ്രഹാംജോൺ, ജോഷ്വ, വുമൻസ്‌ഫോറം പ്രതിനിനിധികളായ ഷൈമ,സുജ മോനി എന്നിവർ പൻകെടുത്തു .