സന്നമായ ഇന്ത്യൻ സ്‌കൂളിൽ തെരഞ്ഞെടുപ്പിൽ മറ്റു രണ്ടു മുന്നണികളേയും പരാജയപ്പെടുത്തി യുണൈറ്റഡ് പാരന്റ് പാനൽ വൻ ഭൂരിപക്ഷത്തോടെ ആധികാരത്തിൽ വരുമെന്ന് യു.പി.പി ജനറൽ കൺവീനർ ഹാരിസ് പഴയങ്ങാടി അവകാശപ്പെട്ടു.വിജയ സാധ്യതയ്ക്കുള്ള കാരണങ്ങൾ നിരവധിയാണ്.

വ്യത്തിഹീനവും അച്ചടക്കവുമില്ലാത്ത നിലവിലെ വിദ്യാഭ്യാസ സാഹചര്യം സൃഷ്ടിക്കപ്പെട്ടത് ഇപ്പോഴത്തെ ഭരണ മുന്നണിയുടെ കഴിവ്‌കേട് ഒന്ന് കൊണ്ട് മാത്രമാണ്.

സ്‌കൂൾ ഇത്രയേറെ തകർച്ചയിലേക്ക് പോകാൻ ട്യൂഷൻ ഫീസൊഴികെ പിരിച്ചെടുത്ത തുകകൾ എന്തിന് വേണ്ടി ചെലവഴിച്ചു എന്ന കാര്യത്തിൽ രക്ഷിതാക്കൾ ഒന്നടൻകം കടുത്ത ആശൻകയിലാണ്.

കുട്ടികളുടെ ജീവന് പോലും ഭീഷണിയാകും വിധം അച്ചടക്ക നിലവാരം തകർച്ചയിലായിട്ടും ഭയരഹിതമാണ് കുട്ടികളുടെ പഠനം എന്നുള്ള ഭരണസമിതിയുടെ അവകാശവാദം സത്യത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലാണെന്നും, മത്സര രംഗത്തുള്ള രണ്ടാമത്തെ മുന്നണി നിലവിലെ ഭരണസമിതിയിലെ തന്നെ വൈസ് ചെയർമാനും , മുൻ സെക്രട്ടറിയും, അവരുടെ തന്നെ കൺവീനറായിരുന്ന ആൾ നേത്യത്വം നൽകുകയും ചെയ്യുന്ന പാനലിനെ ഇന്നത്തെ ഭരണസമിതിയുടെ ബി ഗ്രൂപ്പായി മാത്രമേ കാണാൻ സാധിക്കുയുള്ളൂവെന്നും ഭരണ സമിതിയുടെ ഭരണപരാജയത്തിൽ നിന്നും ഇവർക്കും ഒരുതരത്തിലും ഒഴിഞ്ഞു മാറാനാവില്ലെന്നും ഈ ഒരു കാരണം കൊണ്ട് തന്നെ മുഴുവൻ രക്ഷിതാക്കളുടേയും പ്രതീക്ഷ യു.പി.പി യിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.