- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിനാവിലെ GCK' പരിപാടിയുടെ പ്രചാരണർത്ഥം പുസ്തകങ്ങൾ കൈമാറി
മനാമ :024 ജനുവരി 28 ന് കാസറഗോഡ് ഗവണ്മെന്റ് കോളേജിൽ വെച്ച് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമമായ 'കിനാവിലെ GCK' പരിപാടിയുടെ പ്രചാരണർത്ഥം GCK ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും ബഹ്‌റൈൻ കെഎംസിസി ആസ്ഥാനഗ്രന്ഥലയമായ കെ എം സീതി സാഹിബ് മെമോറിയൽ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും കൈമാറി .
ബഹ്റൈൻ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറിയു ഒലിവ് സാംസ്‌കാരിക വേദി ചെയർമാനും കൂടിയായ റഫീഖ് തോട്ടക്കരയ്ക്ക് പൂർവ്വ വിദ്യാർത്ഥിയും ബഹ്റൈൻ കെഎംസിസി കാസറഗോഡ് ജില്ല വനിതാ വിങ് ജനറൽ സെക്രട്ടറിയുമായ അബ്‌സീന ഷഫീൽ പുസ്തകങ്ങൾ കൈമാറി. പരിപാടിയിൽ ബഹ്റൈൻ കെഎംസിസി കാസറഗോഡ് ജില്ല പ്രസിഡന്റ് ഖലീൽ ആലമ്പാടി,സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സലീം തളങ്കര, പൂർവ്വ വിദ്യാർത്ഥികളായ ഷെഫീൽ, ഷറഫു, ഷാനിബ തുടങ്ങിയവർ സന്നിഹിതരായിരുന്നു
Next Story