നിരാലംബരും അശരണരുമായ പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിനായി പവിഴ ദ്വീപിൽ പ്രവർത്തിക്കുന്ന കൂട്ടായ്മ ആയ ഹോപ്പ് ബഹ്റൈന്റെ എട്ടാം വർഷത്തെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ബഹ്റൈൻ ദേശീയ ദിനാഘോഷത്തിനോടനുബ ന്ധിച്ചു സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ഡിസംബർ 8ന് (വെള്ളിയാഴ്ച ) സംഘടിപ്പിക്കുന്നു.

രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണി വരെ ഉള്ള സമയത്തു രക്തം ദാനം ചെയ്യുവാൻ സാധിക്കുന്നതാണ്. ഈ ക്യാമ്പിലേക്ക് രക്തം ദാനം നൽകുവാൻ സാധിക്കുന്ന എല്ലാ സുമനസ്സുകളും പങ്കെടുക്കണമെന്ന് സംഘടകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 3988 9317 (ജയേഷ്), 3535 6757 (ജോഷി), എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.