- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതൃപാടവവും അഗാധമായ പാണ്ഡിത്യവും ഉള്ള നേതാവായിരുന്നു കെവി ഉസ്താദ്: പിവി മുഹമ്മദ് മൗലവി
ദാറുൽ ഹിദായ എടപ്പാൾ ബഹ്‌റൈൻ ചാപ്റ്റർ കെവി ഉസ്താദ് അനുസ്മരണവും ദാറുൽ ഹിദായ സംഗമവും നടത്തി. മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹംസ അൻവരി മോളൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സമസ്ത ബഹ്‌റൈൻ വർക്കിങ് പ്രസിഡന്റ് കുഞ്ഞമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് ഉദ്ഘാടനം നിർവഹിച്ചു.
ദാറുൽ ഹിദായ സെക്രട്ടറി പിവി മുഹമ്മദ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.നേതൃപാടവവും അഗാധമായ പാണ്ഡിത്യവും ഉള്ള നേതാവായിരുന്നു കെവി ഉസ്താദ്, മുസ്ലിം സമുദായം വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന 1984 കാലഘട്ടത്തിൽ സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനവും, മതഭൗതിക സമന്വയ വിദ്യാഭ്യാസവും, അനാഥകളേയും അഗതികളേയും സംരക്ഷിക്കുക എന്ന ലക്ഷ്യവും മുന്നിൽ കണ്ടാണ് മലപ്പുറം ജില്ലയിലെ എടപ്പാൾ പ്രദേശത്തു ദാറുൽ ഹിദായക്ക് അദ്ദേഹം രൂപം നൽകിയതെന്ന് പിവി മുഹമ്മദ് മൗലവി പറഞ്ഞു.
അഷറഫ് അൻവരി, അബ്ദുൽ മജീദ് ചോലക്കാട് ,മുനവ്വർ മാണിശേരി, ഫസലുറ്മാൻ ആശംസകൾ നേർന്നു. ഹാഫിള് ഷറഫുദ്ദീൻ മൗലവി ഖിറാഅത് അവതരിപ്പിച്ചു.നൗഫൽ പടിഞ്ഞാറങ്ങാടി സ്വാഗതവും , സനാഫ് റഹ്മാൻ എടപ്പാൾ നന്ദിയും പറഞ്ഞു. ബഷീർ ദാരിമി, ജസീറ് മൊരോളി, ഷമീർ, ബഷീർ വെള്ളാളൂർ,ഫൈസൽ, റഫീക്ക് , ഷറഫ് ജാൻ,ഷംസുദ്ദീൻ, സജീർ പന്തക്കൽ, റഹൂഫ്, വിപിഎ കാദർ എന്നിവർ നേതൃത്വം നൽകി.