ന്ത്യൻ സ്‌കൂൾ ബഹ്റൈൻ തിരഞ്ഞെടുപ്പിൽ വിദ്യാഭ്യാസത്തിന് വോട്ട് നൽകി PPA സ്ഥാനാത്ഥികളെ വിജയിപ്പിച്ച രക്ഷിതാക്കൾക്ക് നന്ദി .ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പിൽ ശ്രീ ബിനു മണ്ണിലിന്റെ നേതൃത്വത്തിലുള്ള പ്രോഗ്രസ്സിവ് പേരന്റ്‌സ് അല്ലൈൻസ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ച രക്ഷിതാക്കളെ അഭിനന്ദിക്കുന്നു. ഈ വിജയം വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന രക്ഷിതാക്കളുടെ വിജയമാണ്. അഴിമതി ഒന്നും ആരോപിക്കുവാൻ കഴിയാത്ത പ്രതിപക്ഷം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ചേരാത്ത വിധത്തിലുള്ള ജാതി മത വർഗ്ഗീയ പ്രചാരണങ്ങൾ ആണ് പ്രതിപക്ഷം എന്ന് പറയുന്നവർ പ്രചരിപ്പിച്ചത്.

സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന വിധത്തിൽ ഉള്ള .ഈ പ്രചരണത്തിന് സഹായകരമായ നിലപാടിന് പിന്നിൽ ചില സ്വയം പ്രഖ്യാപിത സാമൂഹ്യ പ്രവർത്തകരും, അവരിൽ ഇടതുപക്ഷ പുരോഗമന പസ്ഥാനനത്തിന്റെ നേതാക്കൾ എന്ന് പറഞ്ഞു നടക്കുന്ന ചിലരും ഉണ്ട് എന്നതും അപമാനകരമാണ്. ഒരു വിദ്യാലയത്തിന്റെ പ്രഥമ കടമ എന്നത് ആധുനിക വിദ്യാഭ്യാസ സമ്പാദനത്തിന് ഉതകുന്ന വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുന്നതിന് ഒപ്പം അവരിൽ സാമൂഹ്യ ബന്ധത്തിന് ഉതകുന്ന തരത്തിൽ സാംസ്‌കാരിക മൂല്യബോധം വളർത്തുക എന്നത് കൂടിയാണ്. അതിന്റെ കടക്കൽ കത്തിവെക്കുന്ന ഈ കള്ള പ്രചാരണം നാത്തുന്നവരുടെ ലക്ഷ്യം ഏതായാലും വിദ്യാർത്ഥികളുടെ ക്ഷേമമല്ല, കച്ചവട താല്പര്യം ആയിരിക്കാം.

ആ അപകടകരമായ സ്ഥതിവിശേഷം മനസിലാക്കി ഇത് പോലുള്ള ക്ഷുദ്രജീവികളെ സ്‌കൂളിൽ നിന്നും അകറ്റി നിറുത്തിയ ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളെ ഹാർദ്ദവമായി അഭിനന്ദിക്കുന്നു. ഈ മഹത്തയ വിജത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ PPA പ്രവർത്തകരോടും ഉള്ള കൃതജ്ഞത അറിയിക്കുന്നതിന് ഒപ്പം വിജയിച്ച എല്ലാ സ്ഥാനാർത്ഥികളെയും അഭിനന്ദിക്കുന്നതായും PPA നേതാക്കൾ അറിയിച്ചു.