നോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കനോലിയൻസ് കപ്പ് സീസൺ 2 ഇന്റേണൽ ഫുട്‌ബോൾ ടൂർണമെന്റിൽ ലാ ഗ്യാലക്‌സി വഴിക്കടവ് ജേതാക്കളായി. ബ്ലൂസ്റ്റാർ നിലമ്പൂർ റണ്ണറപ്പും റോയൽ എഫ് സി വണ്ടൂർ ഫെയർ പ്ലേ അവാർഡും നേടി. ഫുട്‌ബോൾ മത്സരം അസീൽ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സ്ഥാപക പ്രസിഡന്റ് സലാം മാമ്പാട്ടുമൂല, കെ എഫ് എ പ്രസിഡന്റ് അബ്ദുൽ സലാം ചാത്തോളി, കെ എഫ് എ ട്രഷറർ തസ്ലിം തെന്നാടൻ, മുൻ ചുങ്കത്തറ പഞ്ചായത്ത് മെമ്പർ ജോർജ് ഡാനിയേൽ എന്നിവർ അതിഥികളായിരുന്നു. ജേതാക്കൾക്ക് പ്രസിഡന്റ് ഷബീർ മുക്കനും സെക്രട്ടറി രജീഷ് ആർ.പിയും ട്രോഫി കൈമാറി. റണ്ണേഴ്‌സ് കപ്പ് ട്രോഫി എക്‌സിക്യൂട്ടീവ് അംഗങ്ങളായ അദീബ് സി എൻ, ജോജി പുന്നൂസും, ഫെയർ പ്ലേ അവാർഡ് ട്രഷറർ ജംഷീദ് വളപ്പനും ടീമുകൾക്ക് കൈമാറി.

റഫറി സൽമാൻ മത്സരം നിയന്ത്രിച്ചു. ടോപ് സ്‌കോറർ താഹ(ലാ ഗാലക്‌സി വഴിക്കവടവ് എഫ്.സി), ബെസ്റ്റ് പ്ലയെർ ഖലീൽ (ലാ ഗാലക്‌സി വഴിക്കവടവ് എഫ്.സി), ബെസ്റ്റ് ഡിഫെൻഡർ ഫർഹാൻ (ബ്ലൂസ്റ്റാർ നിലമ്പൂർ), ബെസ്റ്റ് മാനേജർ സുബിൻ ദാസ് (ലാ ഗാലക്‌സി വഴിക്കവടവ് എഫ്.സി), ബെസ്റ്റ് ഗോൾ കീപ്പർ സുഭാഷ് (ഫ്രണ്ട്‌സ് കാളികാവ്) എന്നിവർ കരസ്ഥമാക്കി. ശിഫാ അൽ ജസീറ ഹോസ്പിറ്റൽ ടൂർണമെന്റിന് ആവശ്യമായ മെഡിക്കൽ സപ്പോർട്ട് നൽകി.

ഖമീസിലുള്ള ജുവാന്റസ് അരീന ഗ്രൗണ്ടിൽ വെച്ചു നടന്ന ഫുട്ബാൾ മാമാങ്കത്തിൽ ടീമുകളായ റോയൽ എഫ്.സി വണ്ടൂർ, ടൗൺ ടീം കരുളായി, ബ്ലൂ സ്റ്റാർ നിലമ്പൂർ, ഫ്രണ്ട്‌സ് കാളികാവ്, എഫ്. സി വാരിയേഴ്‌സ് ചുങ്കത്തറ, ലാ ഗാലക്‌സി വഴിക്കടവ് എഫ്.സി എന്നീ ടീമുകൾ മാറ്റുരച്ചു. സ്‌പോട്‌സ് വിങ്ങ് കൺവീനർ ആഷിഫ് വടപ്പുറം, ടൂർണമെന്റ് കോർഡിനേറ്റർ മനു തറയത്ത് കൂടാതെ മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ടൂർണമെന്റിന് നേതൃത്വം നൽകി.