- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി കൗൺസിൽ റിപ്പബ്ലിക് ദിനാഘോഷം ഔറയിലെ വിദ്യാർത്ഥികൾക്കൊപ്പം
വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് റിപ്പബ്ലിക് ദിനാഘോഷം ഹിഡ്ഡിലെ ഔറ കലാകേന്ദ്രത്തിലെ വിദ്യാർത്ഥി കൾക്കൊപ്പം വിപുലമായ രീതിയിൽ ആഘോഷിച്ചു.വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ചെയർമാൻ എഫ്. എം. ഫൈസൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഔറ സാരഥി മനോജ് മയ്യന്നൂർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
പ്രസിഡണ്ട് ജ്യോതിഷ് പണിക്കർ സ്വാഗതവും വൈസ് പ്രസിഡണ്ട് കാത്തു സച്ചിൻദേവ് നന്ദിയും പറഞ്ഞു.ട്രഷറർ തോമസ് ഫിലിപ്പ്, വൈസ് ചെയർ പേഴ്സൺ സന്ധ്യ രാജേഷ്, എന്റർടൈന്മെന്റ് സെക്രട്ടറി ലീബ രാജേഷ് കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് ജോണി താമരശ്ശേരി, അബ്ദുൽ മൻഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റുമൈസ അബ്ബാസ്, റിഷാദ് വലിയകത്ത് , സജി ജേക്കബ്, റെനീഷ് റെജി തോമസ്, ജെയ്സൺ,ലിബി ജെയ്സൺ, സുനി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.
പങ്കെടുത്ത എല്ലാവർക്കും വിദ്യാർത്ഥികൾക്കും മധുര പലഹാരങ്ങളും പായസ വിതരണവും നടത്തി.