- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ മലയാളി ഫോറം ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം കേളീരവം ഫെബ്രുവരി 1 ന്
മനാമ: സാംസ്കാരിക സംഘടനയായ ബഹ്റൈൻ മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള ന്യൂ ഇയർ കൃസ്തുമസ് ആഘോഷം ഫെബ്രുവരി 1 ന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹോളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾവാർത്താ കുറിപ്പിൽ അറിയിച്ചു. ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, സെക്രട്ടറി വി രാജപാണ്ട്യൻ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും.
തുടർന്ന് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. പരിപാടിയുടെ നടത്തിപ്പിനായി ജിജോമോൻ മാത്യു പ്രോഗ്രാം കൺവീനറും വിനോദ് ആറ്റിങ്ങൽ, ശ്രീജിത്ത് കണ്ണൂർ എന്നിവർ കോർഡിനേറ്റർമാരുമായുള്ള കമ്മിറ്റി രൂപീകരിച്ചതായി പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ,സെക്രട്ടറി ദീപ ജയചന്ദ്രൻ എന്നിവർ അറിയിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നരംഗപട കലാകാരനും ചിത്രകാരനുമായ സുരേഷ് അയ്യമ്പിള്ളിക്ക് ബി എം എഫിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും നൽകി. പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ വി രാജീവൻ സുരേഷ് അയ്യമ്പിള്ളിയുടെ പ്രവാസത്തെപ്പറ്റി അവലോകനം നടത്തി. എക്സിക്കു ട്ടീവ് കമ്മിറ്റി അംഗങ്ങൾ .ആശംസാ പ്രസംഗം നടത്തിട്രഷറർ ബബ്ന നന്ദി പറഞ്ഞു. സുരേഷ് അയ്യമ്പിള്ളിക്കുള്ള ബി എം എഫിന്റെ സ്നേഹോപഹാരം പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ .നൽകി സുരേഷ് അയ്യമ്പിള്ളിക്ക് ബി എം എഫിന്റെ ഉപഹാരം ബാബു കുഞ്ഞിരാമൻ നൽകുന്നു