- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി ബഹ്റൈൻ ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റി ' മിഷൻ 2024 ' സംഘടിപ്പിച്ചു
മനാമ : ഐ വൈ സി സി ട്യൂബ്ലി- സൽമാബാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'മിഷൻ 2024' സംഘടിപ്പിച്ചു.ഏരിയ പ്രസിഡന്റ് സാദത്ത് കരിപ്പാക്കുളം അധ്യക്ഷത വഹിച്ച പരിപാടി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് രാജ്യത്ത് അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് ചിന്താഗതികളെ സംബന്ധിച്ചും, ഫാസിസ്റ്റ് ചിന്താഗതി ഉണ്ടാക്കുന്ന കോട്ടങ്ങളെ പറ്റിയും പ്രഭാഷകർ സംസാരിച്ചു .
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷംസുദ്ദീൻ വെള്ളികുളങ്ങര ( കെഎംസിസി ബഹ്റൈൻ ), ബഷീർ അമ്പലായി ( ഐഒസി ബഹ്റൈൻ ), പങ്കജ് നാഭൻ ( എഎപി ബഹ്റൈൻ ), സുൽത്താൻ ഇബ്രാഹിം ( എൻആർടിഐഎ ബഹ്റൈൻ ), സജിത്ത് വെള്ളിക്കുളങ്ങര ( ആർഎംപി ബഹ്റൈൻ ) തുടങ്ങിയവർ പ്രഭാഷണം നടത്തി.
ഐ വൈ സി സി ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്, ദേശീയ ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഐ വൈ സി സി ഏരിയ സെക്രട്ടറി സലിം അബുതാലിബ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ജമീൽ കണ്ണൂർ നന്ദി പറഞ്ഞു.
പരിപാടിയുടെ കോഡിനേറ്റർ രഞ്ജിത്ത് മാഹി, നവീൻ ചന്ദ്രൻ, ഷാഫി വയനാട്, മഹേഷ് ടി മാത്യു, റെജി ഫിലിപ്പ്, ഷബീർ , ഷംസീർ വടകര, സതീഷ് പാലക്കാട്, ഫൈസൽ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.