- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹറഖ് മലയാളി സമാജം അഹ്ലൻ പോന്നോണം ആഘോഷം സെപ്റ്റംബർ 9 ന്
മുഹറഖ് മലയാളി സമാജം ഓണാഘോഷം അഹ്ലൻ പോന്നോണം സീസൺ 3 സെപ്റ്റംബറിൽ നടക്കും, കലാപരിപാടികൾ അടക്കമുള്ള ആഘോഷങ്ങൾക്ക് സെപ്റ്റംബർ 9 ന് മുഹറഖ് സായ്യാനി ഹാളിൽ വെച്ചു തുടക്കമാകും. കൂടാതെ വടം വലി മത്സരം , പായസ മത്സരം അടക്കമുള്ള വിവിധ മത്സരങ്ങൾ ഉൾപ്പടെ ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ ആണ് മുഹറഖ് മലയാളി സമാജം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ, സെക്രട്ടറി രജീഷ് പിസി എന്നിവർ അറിയിച്ചു.
സെപ്റ്റംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ നടക്കുന്ന ആഘോഷ പരിപാടികളിൽ നിരവധി കലാപരിപാടികൾ അരങ്ങേറും, എം എം എസ് സർഗ്ഗവേദി, എം എം എസ് വനിതാ വേദി, എം എം എസ് മഞ്ചാടി ബാലവേദി തുടങ്ങിയവയുടെ വിവിധ കലാപരിപാടികളും ഒപ്പം സഹൃദയ പയ്യന്നൂർ അവതരിപ്പിക്കുന്ന കലാ വിരുന്നും ഒപ്പം എംസിഎംഎ ടീം അവതരിപ്പിക്കുന്ന കൈമുട്ടി പാട്ടും പരിപാടിക്ക് മാറ്റ് കൂട്ടും. സ്വദേശി പൗര പ്രമുഖരെ കൂടാതെ പ്രവാസ മേഖലയിലെ വിവിധ സാമൂഹിക സംഘടന നേതാക്കൾ പങ്കെടുക്കും, അഹ്ലൻ പോന്നോണം സീസൺ 3 നടത്തിപ്പിനായി സ്ഥാപക പ്രസിഡന്റ് അനസ് റഹീം ജനറൽ കൺവീനർ ആയി 51 അംഗ സ്വാഗത സംഘവും രൂപീകരിച്ചു.