- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്‌കൂളിന്റെ പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം;യു.പി.പി നന്ദി അറിയിച്ചു
യു.പി.പി നിരന്തരം ഉന്നയിച്ച ആവശ്യം പോലെ തന്നെ രക്ഷിതാക്കളല്ലാത്തവരുടെ കാവൽ ഭരണസമിതിക്ക് വിരാമമിട്ടു കൊണ്ട് ഇന്ത്യൻ സ്‌കൂളിന്റെ പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഉത്തരവിറക്കിയ വിദ്യാഭ്യാസ മന്ത്രാലയത്തിനും ഈ ആവശ്യവുമായി കൂടെ നിന്ന രക്ഷിതാക്കൾക്കും മുഴുവൻ മാധ്യമ സുഹൃത്തുക്കൾക്കും പൊതുസമൂഹത്തിനും നന്ദി അറിയിക്കുന്നതായി യു.പി.പി ജനറൽ കൺവീനർ ഹാരിസ് പഴയങ്ങാടി പത്രകുറിപ്പിലൂടെ അറിയിച്ചു.
മന്ത്രാലയം നിർദ്ദേശിച്ച പോലെ വാർഷിക വരിസംഖ്യ അടക്കാനാവാത്ത ഒരാളും തന്നെ ഏത് സ്ഥാനത്തിരിക്കുന്നവരായാലും തെരഞ്ഞെടുപ്പു ദിവസം നടക്കാനിരിക്കുന്ന ജനറൽ ബോഡിയിൽ പൻകെടുക്കാൻ അർഹരല്ലെന്നും അത് നിയമ വിരുദ്ധമാണെന്നും യു.പി.പി ഓർമ്മപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
Next Story