- Home
- /
- Bahrain
- /
- Association
ചൂട് വര്‍ദ്ധിക്കുന്നു; ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു ഐ.വൈ.സി.സി മുഹറക് ഏരിയ
- Share
- Tweet
- Telegram
- LinkedIniiiii
മനാമ : ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, ബോധവല്‍ക്കരണത്തിന്റെ ഭാഗമായി, ഐ.വൈ.സി.സി ബഹ്റൈന്‍ മുഹറക് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇറക്കിയ സമ്മര്‍ സേഫ്റ്റി ടിപ്സ് എന്ന പേരിലുള്ള ഡിജിറ്റല്‍ പോസ്റ്ററിന്റെ പ്രകാശന കര്‍മ്മം ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് നിര്‍വഹിച്ചു.
ചൂട് പ്രതിരോധ ബോധവല്‍ക്കരണം നടത്തി, കഷ്ട്ടത അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഓരോ ഐ.വൈ.സി.സി പ്രവര്‍ത്തകനും മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഐ.വൈ.സി.സി മുഹറക് ഏരിയ കമ്മിറ്റി തുടക്കം കുറിച്ച ബോധവല്‍ക്കരണ, പ്രവര്‍ത്തി ഏവര്‍ക്കും മാത്രക ആണെന്നും അദ്ദേഹം പ്രകാശന ശേഷം, പ്രസംഗത്തില്‍ പറഞ്ഞു.
ദേശീയ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ ട്രഷറര്‍ ബെന്‍സി ഗനിയുഡ്, ഏരിയ പ്രസിഡന്റ് മണികണ്ഠന്, ജനറല്‍ സെക്രട്ടറി നൂര്‍ മുഹമ്മദ്, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ഗംഗന് മലയില്‍, ശിഹാബ് കറുകപുത്തൂര്‍, റിയാസ് പി. പി, ഏരിയ മെമ്പര്‍ രാജന് വടകര, തുടങ്ങിയവര്‍ സന്നിഹിതര്‍ ആയിരുന്നു.