- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ഐ.വൈ.സി.സി ബഹ്റൈന്‍ ' ഏക് സാത്ത് ' ദേശീയ കണ്വെന്ഷന്
മനാമ : ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ( ഐ.വൈ.സി.സി. ബഹ്റൈന്‍ ) 2024 - 2025 കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവര്‍ത്തനോദ്ഘാടനവും, ദേശീയ കണ്‍വെന്‍ഷനും, ബഹ്റൈനിലെ പ്രമുഖ കലാകാരന്മാര് അണിയിച്ചു ഒരുക്കുന്ന വിവിധ കലാപരിപാടികളോട് കൂടി 2024 ജൂലൈ 26 ന്, സല്‍മാനിയ ബിഎംസി ഗ്ലോബല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഐ.വൈ.സി.സി ബഹ്റൈന്‍ ഭാരവാഹികള്‍ അറിയിച്ചു.
ഓരോ വര്‍ഷവും കമ്മിറ്റികള്‍ മാറിക്കൊണ്ടിരിക്കുന്ന സംഘടന ഭരണ സംവിധാനമാണ് ഐ.വൈ.സി.സി പിന്തുടരുന്നത്. കഴിഞ്ഞ 11 വര്‍ഷക്കാലമായി ബഹ്റൈനിലും, നാട്ടിലും ജീവകാരുണ്യം, വിദ്യാഭാസം, കലാ, കായിക, ജനക്ഷേമ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി പൊതുമണ്ഡലത്തില്‍ മുന്നോട്ടു പോകുന്ന സംഘടനയാണ് ഐ.വൈ.സി.സി ബഹ്റൈന്‍.
അമ്മക്കൊരു കൈനീട്ടം, ലാല്സണ് മെമ്മോറിയല്‍ ഭവന പദ്ധതി, മൗലാന അബ്ദുള്‍കലാം ആസാദ് സ്ക്കോളര്‍ഷിപ്പ് പദ്ധതി, വിദ്യാനിധി ലാല്സണ് മെമ്മോറിയല്‍ സ്കോളര്‍ഷിപ് പദ്ധതി, മെഡി ഹെല്പ്, ഷുഹൈബ് എടയന്നൂര്‍ സ്മാരക പ്രവാസി അവാര്‍ഡ്, രക്തദാന സന്നദ്ധ സേവനങ്ങള്‍, അര്‍ഹതയുള്ളവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് നല്കല്, വിഷ്ണു മെമ്മോറിയല്‍ സല്യൂട്ട് സച്ചിന് ക്രിക്കറ്റ് ടൂര്‍ണമെന്റ്, തുടങ്ങിയവ അതില്‍ ചിലതാണ്.
ഐ.വൈ.സി.സി ബഹ്റൈന്‍ ജോബ് സെല്‍, ഹെല്പ് ഡസ്ക്, ഉമ്മന്‍ചാണ്ടി സ്മാരക ഓണ്‍ലൈന്‍ കോണ്‍ഗ്രസ് പാഠശാല, യൂത്ത് ഫെസ്റ്റ്, വനിത വേദി, പ്രസംഗ പരിശീലനം, നിറക്കൂട്ട്, കലാവേദി, സ്പോര്‍ട്സ് വിങ്ന് കീഴില്‍ ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍, വടം വലി, ചെസ്സ് ടൂര്‍ണമെന്റ് തുടങ്ങിയ പല പ്രവര്‍ത്തനങ്ങളുമായി 2013 മുതല്‍ ബഹ്റൈനില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സാമൂഹിക നന്മക്ക്, സമര്‍പ്പിത യുവത്വം എന്ന സംഘടന ആപ്ത വാക്യം ഉള്‍ക്കൊണ്ട് കൊണ്ട് ' ഏക് സാത്ത് ' എന്ന പേരില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി നഗറില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ, മാധ്യമ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.
പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നുവെന്ന് ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറര്‍ ബെന്‍സി ഗനിയുഡ്, ആര്‍ട്സ് വിങ് കണ്‍വീനര്‍ റിച്ചി കളത്തൂരേത്ത് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഐ.വൈ.സി.സി ബഹ്റൈന്‍ ഹെല്പ് ഡസ്ക് { 38285008 }