- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ഐ.വൈ.സി.സി ബഹ്റൈന്‍ - ' ഉമ്മന്‍ ചാണ്ടി ' സ്മാരക വീല്‍ ചെയര്‍ വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു
മനാമ : ഐ.വൈ.സി.സി ബഹ്റൈന്‍ മെഡിക്കല്‍ ഹെല്‍പ്പിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടി ' സ്മാരക വീല്‍ ചെയര്‍ വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു.പദ്ധതിയുടെ ഉദ്ഘാടനം ബി.എം.സി ഗ്ലോബല്‍ ഓഡിറ്ററിയം ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് അല്‍ ജന്നാഹി പോസ്റ്റര്‍ പ്രകാശനത്തോടെ ഉദ്ഘാടനം ചെയ്തു.
ആദ്യ വീല്‍ചെയര്‍ ഹമദ് ടൌണ്‍ ഏരിയ കമ്മിറ്റിക്ക് വേണ്ടി, ഏരിയ പ്രസിഡന്റ് ടി.പി വിജയന്‍, ദേശീയ ചാരിറ്റി വിങ് കണ്‍വീനര്‍ സലീം അബൂത്വാലിബില്‍ നിന്നും ഏറ്റു വാങ്ങി.ബഹ്റൈന്‍ പ്രവാസികളായ രോഗികളായവര്‍ക്ക് താത്കാലിക ഉപയോഗത്തിനായി നല്‍കുന്നതിന് വേണ്ടിയാണു സംഘടനയുടെ 9 ഏരിയകളിലും വീല്‍ ചെയര്‍ വാങ്ങി സൂക്ഷിക്കുവാനുള്ള ഉമ്മന്‍ ചാണ്ടി സ്മാരക പദ്ധതിക്ക് തുടക്കം കുറിച്ചത്.
ബഹ്റൈനിലെ സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.വീല്‍ ചെയര്‍ ആവശ്യമായി വരുന്നവര്‍ ഐ.വൈ.സി.സി ബഹ്റൈന്‍ ഹെല്പ് ഡസ്‌ക് നമ്പറുമായി ബന്ധപ്പെടാവുന്നതാണ് എന്ന് ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവര്‍ പ്രസ്ഥാവനയില്‍ അറിയിച്ചു.
ഹെല്പ് ഡസ്‌ക് നമ്പര്‍ : 38285008