- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ഐ.വൈ.സി.സി ബഹ്റൈന്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.
മനാമ : ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.ബഹ്റൈന്‍ ഉമ്മുല്‍ ഹസം കിംസ് ഹാളില്‍ വെച്ച് ഐ.വൈ.സി.സി ബഹ്റൈന്‍ പ്രസിഡന്റ് ഷിബിന്‍ തോമസിന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സദസ്സില്‍ ബഹ്റൈനിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.
ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് നേതാവ് എന്നതിലുപരി ഓരോ പൊതുപ്രവര്‍ത്തകനും മാത്രക ആക്കേണ്ടവരാണ് എന്നും, നീതിമാനായ ജനകീയ നായകനാണ് അദ്ദേഹമെന്നും അനുസ്മരണ യോഗം വിലയിരുത്തി.
വിഴിഞ്ഞം തുറമുഖംപോലെ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയിട്ട വികസനനായകനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് അനുസ്മരണ യോഗത്തില്‍ പലരും അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് ബിനു മണ്ണില്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഉമ്മന്‍ ചാണ്ടി 2013 ഇല് ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് സ്വീകരിക്കാന്‍ ബഹ്റൈനില്‍ വന്ന സമയത്തെ അദ്ദേഹവുമായുള്ള കൂടിക്കാഴ്ച്ചയെ പറ്റി ബിനു മണ്ണില്‍ ഓര്‍ത്തെടുത്തു.
ബഹ്റൈനിലെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സോമന് ബേബി, ഡോക്ടര്‍ പി.വി ചെറിയാന്, കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അസ്ലം വടകര, കെ.എം.സി.സി ഓര്‍ഗനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം, പ്രവാസി ഗൈഡന്‍സ് ഫോറം പ്രസിഡന്റ് ലത്തീഫ് കോളിക്കല്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക രാജി ഉണ്ണികൃഷ്ണന്, നൗക പ്രതിനിധി അശ്വതി മിഥുന്, മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമന്, ഐ.വൈ.സി.സി സ്ഥാപക പ്രസിഡന്റ് അജ്മല്‍ ചാലില്‍, ഐ.വൈ.സി.സി ബഹ്റൈന്‍ മുന്‍ പ്രസിഡന്റ്മാരായ ബേസില്‍ നെല്ലിമറ്റം, ഫാസില്‍ വട്ടോളി, ജിതിന് പരിയാരം മുന്‍ ദേശീയ ട്രെഷറര്‍ നിധീഷ് ചന്ദ്രന് കെ.എം.സി.സി നേതാക്കളായ എ.പി ഫൈസല്‍, അശ്റഫ് കാട്ടില്‍പ്പീടിക, ഫൈസല്‍ കണ്ടിതാഴെ, ഇസ്ഹാഖ് വില്യാപ്പള്ളി, ഓ.കെ കാസിം എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി തുടങ്ങിയ അനുസ്മരണ സംഗമത്തിനു ഐ.വൈ.സി.സി ദേശീയ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ദേശീയ ട്രെഷറര്‍ ബെന്‍സി ഗനിയുഡ് നന്ദിയും പറഞ്ഞു.