ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന കെഎംസിസി ബഹ്റൈന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനത്തിലെ പ്രമുഖ വാഗ്മികി യും മുഖ്യപ്രഭാഷകനുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ബഹ്‌റൈനില്‍ എത്തികെഎംസിസി സംസ്ഥാന കമ്മിറ്റിയുടെയും പാലക്കാട് ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് സ്വീകരിച്ചു.

സംസ്ഥാന നേതാക്കളായ ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര , കെ പി മുസ്തഫ , ഗഫൂര്‍ കൈപ്പമംഗലം , ജില്ലാ നേതാക്കളായ ഇന്‍മാസ് ബാബു പട്ടാമ്പി , നിസാമുദ്ധീന്‍ മാരായമംഗലം , ഹാരിസ് വി വി തൃത്താല , ആഷിഖ് പത്തില്‍ , നൗഫല്‍ പടിഞ്ഞാറങ്ങാടി , മാസില്‍ പട്ടാമ്പി , അന്‍വര്‍ കുമ്പിടി , ഷഫീഖ് വല്ലപ്പുഴ ,അനസ് നാട്ടുകല്‍ , ഷഫീഖ് കുമരനെല്ലൂര്‍ , കബീര്‍ നെയ്യൂര്‍ , അനീസ് പട്ടാമ്പി , ലത്തീഫ് ചെറുകുന്ന് , തെന്നല മൊയ്തീന്‍ ഹാജി , മൗസല്‍ മൂപ്പന്‍ എന്നിവര്‍ പങ്കെടുത്തു.