- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
കെ.പി.ഉണ്ണികൃഷ്ണല് വേങ്ങരയുടെ വേര്‍പാടില്‍ ബഹ്റൈന്‍ ഹമദ്ടൗണ്‍ കെ.എം.സി.സി അനുശോചനം രേഖപ്പെടുത്തി
കഴിഞ്ഞ ദിവസം അന്തരിച്ച മലപ്പുറം ജില്ലാ മുന്പ്രസിഡന്ന്റും,മുസ്ലിംലീഗ് നേതാവുമായിരുന്ന കെ.പി.ഉണ്ണികൃഷ്ണല് വേങ്ങരയുടെ വേര്‍പാടില്‍ ബഹ്റൈന്‍ ഹമദ്ടൗണ്‍ കെ.എം.സി.സി. അദ്ദേഹത്തിത്തിന്റെ കുടുബത്തിന്റെയും,സുഹൃത്തുക്കളുടേയും, മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക് ചേര്‍ന്ന് അഗാധമായ അനുശോചനം രേഖപ്പെടുത്തി. എല്ലാവര്‍ക്കുമായി മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കണമെങ്കില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളും പിന്നോക്ക ജനവിഭാഗവും ഒന്നിച്ച് കരുത്താര്‍ജിക്കണമെന്ന അദ്ദേഹത്തിന്റെ ജീവിത സന്ദേശം ഏറ്റെടുത്തും അനുസ്മരിച്ചും നടന്ന യോഗത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി ഹിജ്റയുടെ സന്ദേശം പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരും ഉല്ക്കൊള്ളെണമെന്ന് ഓര്‍മ്മിപ്പിച്ചു. അബൂബക്കര്‍ പാറക്കടവിന്റെ അദ്ധ്യക്ഷതയില്‍ അബ്ബാസ് വയനാട് സംസാരിച്ചു.