മനാമ: കെഎംസിസി ബഹ്റൈന്‍ 2024/27 വര്‍ഷത്തേക്കുള്ള പുതിയ സഹ ഭാരവാഹികളെ തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാരായി അസ്ലം വടകര, എ. പി. ഫൈസല്‍, റഫീഖ് തോട്ടക്കര, ഷാഫി പാറക്കട്ട, സലിം തളങ്കര,എന്‍ അബ്ദുല്‍ അസീസ്, ഷഹീര്‍ കാട്ടാമ്പള്ളി,സെക്രട്ടറിമാരായിഅഷ്റഫ് കക്കണ്ടി, ഫൈസല്‍ കോട്ടപ്പള്ളി, ഫൈസല്‍ കണ്ടീതാഴ, അഷ്റഫ് കാട്ടില്‍ പീടിക, എസ്. കെ. നാസര്‍, റിയാസ് വയനാട്എന്നിവരെ വിവിധ ജില്ലാ ഏരിയ കമ്മിറ്റി ഭാരവാഹികളുമായി കൂടിയാലോചിച്ചു തീരുമാനിക്കുകയായിരുന്നു.

പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ വെള്ളികുളങ്ങര, ട്രഷറര്‍ കെ. പി. മുസ്തഫ, ഓര്‍ഗാനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം എന്നിവരെ നേരത്തെ നടന്ന സ്റ്റേറ്റ് കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ വെച്ചു തിരഞ്ഞെടുത്തിരുന്നു.