- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഹൃദയാഘാതം മൂലം മലയാളി ബഹ്റിനിൽ മരിച്ചു; മരണം വിളിച്ചത് വടകര സ്വദേശിയെ
പ്രവാസി മലയാളി ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് വടകര കീഴൽമുക്ക് മുടപ്പിലാവിൽ വേണു കല്ലായിൽ (60) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
പരേതനായ പത്മനാഭൻ നമ്പ്യാരുടെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ - സുജാത. മക്കൾ - സുരഭി, സുവർണ. മരുമക്കൾ - പ്രശാന്ത് ആർ നായർ, വിജയകുമാർ. സഹോദരങ്ങൾ - രാധാകൃഷ്ണൻ. സുരേഷ് ബാബു. വേണു ജോലി ചെയ്തിരുന്ന കമ്പനിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
ബഹ്‌റൈൻ പ്രതിഭ, ബി.കെ.എസ്.എഫ് എന്നീ പ്രവാസി സംഘടനകളും ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.
Next Story