ൻഡ്യൻ സ്‌കൂൾ നിലവിലുള്ള കാവൽ ഭരണസമിതിയിലെ വൈസ് ചെയർമാൻ ഭരണസമിതിക്കെതിരെ പരസ്യമായി ചേരി തിരിഞ്ഞതിൽ രക്ഷിതാക്കൾ ആശങ്കാകുലരാണ് നിജ സ്ഥിതി രക്ഷിതാക്കളെയും പൊതു സമൂഹത്തേയും ബന്ധപ്പെട്ടവർ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അദ്ദേഹം ഭരണസമിതിയിൽ നിന്നും രാജി വെച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തണമെന്നും യു.പി.പി പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.

സ്‌കൂളിനേയും വിദ്യാർത്ഥികളേയും ബാധിക്കുന്ന ഗൗരവതരമായ സകല വിഷയങ്ങളോടും തികച്ചും നിരുത്തരവാദപരമായ രീതിയിലാണ് ഭരണസമിതിയുടെ എക്കാലത്തേയും സമീപനങ്ങളെന്ന് യു.പി.പി നേതാക്കൾ ആരോപിച്ചു.ഈ ഭരണസമിതി അധികാരത്തിൽ വരുൻപോൾ കൂടെയുണ്ടായിരുന്നവരെല്ലാം പല കാരണങ്ങൾ കൊണ്ട് തെറ്റി പിരിഞ്ഞ് പോകുകയാണുണ്ടായത്.

തങ്ങളുടെ കഴിവു കേടുകൾ കൊണ്ടുണ്ടാകുന്ന മുഴുവൻ വീഴ്ചകളും ഇപ്പോഴും മുൻ കാല ഭരണസമിതികളുടെ തലയിൽ കെട്ടി വെക്കുന്നതും അവരുടെ മേൽ ആരോപിക്കുന്നതും തികച്ചും അപഹാസ്യമാണ്.മാന്യതയുള്ള ഒരു കമ്മിറ്റിക്കോ അംഗങ്ങൾക്കോ ചേർന്നതല്ല ഇത്.

സ്‌കൂളിൽ എണ്ണമറ്റ വികസന പ്രവർത്തനങ്ങൾ നടത്തിയ മുൻ ഭരണ സമിതിക്കെതിരെ കല്ലുവെച്ച നുണകൾ പ്രചരിപ്പിക്കുകയും, അവരുടെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ച് ധവള പത്രം ഇറക്കുമെന്ന് മേനി പറയുകയും ചെയ്ത് അധികാരത്തിലെത്തിയവർ പത്ത് വർഷത്തോളം ഭരിച്ചിട്ടും ഒരു ചെറുവിരൽ പോലും അനക്കാനാവാതെ ജാള്യരാവുകയാണ് ചെയ്തത് ഇപ്പോൾ വീണ്ടും പഴയ കമ്മിറ്റിയെ കുറ്റം പറയുന്നത് തങ്ങളുടെ സ്വന്തം ക്രമക്കേടുകളിൽ നിന്നും, വീഴ്ചകളിൽ നിന്നും ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമാണെന്നും, ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഈ ഭരണസമിതിയിലെ ആളുകൾക്ക് ഏൽക്കാനിരിക്കുന്ന കനത്ത പരാജയ ഭീതി കൊണ്ടാണെന്നും മനസ്സാക്കാൻ കഴിയുന്നവരാണ് ഇന്നത്തെ രക്ഷിതാക്കളും പൊതു സമൂഹവുമെന്ന് സ്‌കൂൾ കമ്മിറ്റിയംഗങ്ങൾ മറക്കരുത്.

രക്ഷിതാക്കൾ തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെടുമ്പോൾ ബന്ധപ്പെട്ടവർക്ക് ഇത്രയേറെ അസഹിഷ്ണുത എന്തിനാണ്

രക്ഷിതാക്കളല്ലാത്തവർ ഇന്ത്യൻ സ്‌കൂളിന്റെ ഒരു കാര്യത്തിലും ഇടപെടരുതെന്ന് പ്രചാരണം നടത്തി അധികാരത്തിലെത്തിയവരിൽ രണ്ടു പേരൊഴികെ ചെയർമാനും സെക്രട്ടറിയുമടക്കം ബാക്കിയെല്ലാ സ്ഥാനങ്ങളിലും ഇരിക്കുന്നവർ രക്ഷിതാക്കളല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നത് പരിതാപകരമായ അവസ്ഥയാണ്.

പുതിയ തെരഞ്ഞെടുപ്പ് നടത്താനും അധികാരം വിട്ടൊഴിയാനും രക്ഷിതാക്കളല്ലാത്തവർ ഇപ്പോഴും ഇത്രയേറെ ഭയക്കുന്നതെന്തുകൊണ്ടാണ്അധികാര ദുർവിനിയോഗം അതിന്റെ സകല സീമകളും ലംഘിച്ചിരിക്കുകയാണെന്ന് പറയാതെ വയ്യ.രക്ഷിതാക്കളുടെ ഡാറ്റ വിവരങ്ങൾ പുറത്ത് മറ്റ് പലർക്കും ചോർത്തി ത്തികൊടുത്തി കൊടുത്തിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. .

വിദ്യാർത്ഥികളുടെ അമ്മമാരടങ്ങുന്ന മുഴുവൻ രക്ഷിതാക്കളുടേയും ടെലിഫോൺ നൻപറുകൾ പോർട്ടൽ ക്‌ളാസ്സുകളിൽ നിന്നും മറ്റും ചോർത്തിയെടുത്ത് പലവിധം വാട്‌സ് ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കിയത് ഭൂരിഭാഗം രക്ഷിതാക്കളും ഗ്രൂപ്പിൽ ചോദ്യം ചെയ്തപ്പോൾ അതിന്റെ നിയന്ത്രണം അഡ്‌മിൻ ഓൺലി ആക്കി മാറ്റി പിന്നെ ആർക്കും ചോദ്യം ചെയ്യാൻ പറ്റാത്ത രീതിയിലാക്കുകയാണ് ചെയ്തത്ഇത് തികഞ്ഞ അന്യായവും നിയമ വിരുദ്ധവുമാണ്.

സ്‌കൂൾ ഭരണസമിതിയിൽ ചെയർമാന് തുല്ല്യമായ അധികാരവും സ്ഥാനവും വഹിക്കുന്ന ഒരാൾ പുറത്ത് ഈ ഭരണസമിതിക്കെതിരെ പ്രചരണം നടത്താൻ ഒരുങ്ങുന്നതിനുണ്ടായ കാരണങ്ങളും നിജ സ്ഥിതിയും എന്താണെന്ന് ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് രക്ഷിതാക്കളോട് വെളിപ്പെടുത്തണം..

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവരാണ് തങ്ങളെന്ന് ബന്ധപ്പെട്ടവർ ഓർക്കേണ്ടതുണ്ടെന്ന് വളരെ വിനയപൂർവ്വം വീണ്ടും വീണ്ടും ഓർമ്മിക്കുകയാണെന്ന് യു.പി.പി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

യു.പി.പി കൺവീനർമാരായ ബിജുജോർജ്ജ്,ഹരീഷ് നായർ, ജാവേദ് പാഷ, റുമൈസ അബ്ബാസ്, മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ എബ്രഹാം ജോൺ, യു.പി.പി കോഡിനേറ്റർ അനിൽ.യു.കെ,സെക്രട്ടറി ജ്യോതിഷ് പണിക്കർ, എഫ്.എം.ഫൈസൽ, അബ്ബാസ് സേഠ്, ജിന്റോ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.