ന്ത്യൻ സ്‌കൂളിലെ നിലവിലെ ഭരണസമിതിയുടെ പിടിപ്പുകേടും തികഞ്ഞ അനാസ്ഥയും കാരണം പന്ത്രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലുതും സാധാരണക്കാരായ രക്ഷിതാക്കളുടെ ആശ്രയവുമായ ഇന്ത്യൻ സ്‌കൂൾ അടച്ചു പൂട്ടലിന്റെ വക്കിലാണെന്നാണ് കഴിഞ്ഞ വർഷത്തെ (2022) ജനറൽ ബോഡി പാസാക്കിയ ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ചാൽ ആർക്കും വ്യക്തമാകുന്നതാണ് .

ഈ വർഷം സ്ഥിതി അതിനേക്കാൾ ശോചനീയമായിരിക്കുമെന്ന് ആർക്കും ഊഹിക്കാവുന്ന കാര്യവുമാണ്.ഭൂരിഭാഗം രക്ഷിതാക്കളും വാർഷിക ജനറൽ ബോഡിയിൽ സംബന്ധിക്കാത്തത് കാരണം ഈ ഒരു കാര്യത്തിൽ മിക്ക രക്ഷിതാക്കൾക്കും വലിയ രീതിയിൽ അറിവില്ല എന്നതാണ് യാഥാർത്ഥ്യം .

2015 മുതൽ ട്യൂഷൻ ഫീസ് വർദ്ധിപ്പിച്ചത് മൂലം ലഭിക്കുന്ന അധികവരുമാനവും, വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും ഉപയോഗിച്ച് മെഗാ ഫെയറുകൾ നടത്തി ശേഖരിച്ച അഞ്ചേ മുക്കാൽ ലക്ഷം ദിനാറും,ഇൻഫ്രാ സ്‌ട്രെക്ചർ എന്നപേരിൽ റിഫാ കാൻപസിന്റെ തിരിച്ചടവിനെന്ന പേരിൽ ഓരോ കുട്ടിയിൽ നിന്നും മാസം തോറും ലഭിക്കുന്ന ശരാശരി നാല്ദിനാർ വീതം വെച്ച് മാസം 48000 ദിനാർ എന്ന തോതിൽ 9 വർഷം പിരിച്ചെടുത്ത നാൽപത് ലക്ഷത്തോളം ദിനാറും എവിടെയാണെന്നും എന്തിന് വേണ്ടി വിനിയോഗിച്ചെന്നും ബന്ധപ്പെട്ടവർ വെളിപ്പെടുത്തേണ്ടതുണ്ട്.റിഫ കാൻപസിന്റെ ലോൺ അടവ് ഇനിയും പകുതിയിലേറെ ബാക്കിയാണെന്നിരിക്കെ എന്തിന് വേണ്ടി ഇത് ചെലവഴിച്ചു എന്ന യാഥാർത്ഥ്യം നിലവിലെ കാവൽ ഭരണസമിതിയിലെ അംഗങ്ങൾ രക്ഷിതാക്കളോടെ വളരെ ക്യത്യതയോടെ ബോധപ്പെടുത്തിയേ മതിയാവൂ.

2022 ഡിസംബറിൽ ലോൺ അടച്ച് തീർന്ന് ഇന്ത്യൻ സമൂഹത്തിനും രക്ഷിതാക്കൾക്കും സ്വന്തമാകേണ്ടിയിരുന്ന റിഫാ കാൻപസ് ഇന്നും കടക്കെണിയിൽ പെട്ടു കിടക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം തിരിച്ചടവിന് വേണ്ടിയുള്ള തുക കുട്ടികളിൽ നിന്നും പിരിച്ചെടുത്തിട്ടും അത് ചെയ്യാതിരുന്ന ഇപ്പോഴത്തെ കമ്മിറ്റിക്കല്ലാതെ വേറെ ആർക്കാണ് .

ഫീസിനത്തിൽ ഓരോ ആവശ്യങ്ങൾക്കെന്ന പേരിൽ സാധാരണക്കാരായ രക്ഷിതാക്കളിൽ നിന്ന് പിരിച്ചെടുക്കുന്ന ഫണ്ടുകൾ സ്‌കൂളിനകത്തും പുറത്തുമുള്ള മറ്റു പല കാര്യങ്ങൾക്കുമായി വകമാറ്റി ചെലവഴിക്കുയാണ് ചെയ്യുന്നത്.

സാൻപത്തിക ഇപാടുകൾ നിയന്ത്രിക്കുന്നയാളുടെ അറിവില്ലായ്മയും ദീർഘവീക്ഷണമില്ലായ്മയുമാണ് ഈ പ്രതിസന്ധികൾക്ക് പ്രധാന കാരണം

സ്‌കൂളിൽ നിന്ന് രക്ഷിതാക്കളോട് വെളിപ്പെടുത്തുന്ന ചെലവുകളുടെ കണക്കും പലയിനങ്ങളിലായി സ്‌കൂളിന് ലഭിക്കുന്ന വരവുകളുടെ കണക്കും തമ്മിലുള്ള അന്തരം വളരെ വലുതാണ്

നിഷ്പകഷമായി പരിശോധിക്കുന്ന ഏതൊരാൾക്കും ഇതിലെ ക്രമക്കേടുകൾ ഒറ്റ നോട്ടത്തിൽ ബോധ്യപ്പെടുന്നതുമാണ്.

കുടിവെള്ളം തുടങ്ങി ടെലിഫോൺ,അറ്റകുറ്റപണി പോലുള്ള നിസ്സാര ചെലവുകളുടെയിനത്തിൽ വർഷത്തിൽ വരുന്ന കണക്കിലെ സംഖ്യ കണ്ടാൽ ഏതൊരു രക്ഷിതാവും ഞെട്ടി പോകുമെന്നും അവിശ്വസനീയമാം വിധമാണെന്നും
ലോകം മുഴുവൻ വികസനത്തിന്റെ കുതിപ്പുമായി മുന്നോട്ട് പോയ ഈ കഴിഞ്ഞ ദശാബ്ദത്തിൽ പുറകോട്ട് പോയ ലോകത്തിലെ ഏക പ്രസ്ഥാനവും സ്ഥാപനവും ഇന്ത്യൻ സ്‌കൂൾ ആയിരിക്കുമെന്നും അതിന് പൂർണ്ണ ഉത്തരവാദികൾ നിലവിലെ കഴിവ് കെട്ട ഭരണസമിതിയാണെന്നും പത്ര സമ്മേളനത്തിൽ യു.പി.പി കുറ്റപ്പെടുത്തി.

നിലവിലെ സാഹചര്യത്തിൽസ്‌കൂളിൽ ഒരു അഡ്‌മിഷന് വേണ്ടി രക്ഷിതാക്കൾക്ക് ഇടനിലക്കാരന്റെ കാലിൽ വീഴേണ്ട ഗതി കേടാണെൻകിൽ പിന്നെ എന്തിനാണ് സ്‌കൂൾ ഫണ്ട് ഉപയോഗിച്ച് ഓരോ തെരഞ്ഞെടുപ്പും നടത്തി ഭാരവാഹികളേയും കമ്മറ്റിയംഗങ്ങളേയും തെരഞ്ഞെടുക്കുന്നത് എന്നും യു.പി.പി ചോദിച്ചു

പന്ത്രണ്ടായിരത്തി അഞ്ഞൂറ് കുട്ടികൾക്ക് പഠനസൗകര്യം ഉണ്ടായിരുന്നിട്ടും,(മുൻ കാലങ്ങളിൽ ഉണ്ടായിരുന്നതുമാണ്) പുതിയ കുട്ടികൾക്ക് അഡ്‌മിഷൻ നൽകാതെ പതിനൊന്നായിരത്തി അഞ്ഞൂറു കുട്ടികളിൽ കുട്ടികളുടെ എണ്ണം ഒതുക്കി നിർത്തുന്നത് ഇവിടുത്തെ സ്വകാര്യ സ്‌കൂളുകളുമായി ഭരണകർത്താക്കളുടെ വഴിവിട്ട ബന്ധങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും യു.പി.പി നേതാക്കൾ പറഞ്ഞു.

യു.പി.പി അധികാരത്തിലെത്തിയാൽ

ഫീസ് കുറക്കാൻ വേണ്ട നടപടികൾക്ക് മുൻകൈയെടുക്കും

പഠന നിലവാരവും അച്ചടക്ക് നിലവാരവും പതിന്മടങ്ങ് ഉയർത്തും

ആറ് മാസത്തിനുള്ളിൽ പരിതാപകരമായ അവസ്ഥയിലുള്ള ടോയ്‌ലെറ്റുകൾ നവീകരിക്കും

ട്രാൻസ്‌പോർട്ട് സംവിധാനം കുറ്റമറ്റതാക്കുകയും പുതിയ ആപ്പ് വഴിരക്ഷിതാക്കൾക്കും ഡ്രൈവർക്കും സ്‌കൂളിനും യാത്രാവിവരങ്ങൾ അറിയാനുള്ള സംവിധാനങ്ങൾ കൊണ്ടു വരും

ആദ്യത്തെ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കോളേജ് തല പഠനം സാധ്യമാക്കും

അദ്ധ്യാപകർക്കും മറ്റു ജീവനക്കാർക്കും വാർഷിക ശൻപള വർദ്ധനവ് നടപ്പിൽ വരുത്തും തുടങ്ങി നിരവധി ക്ഷേമകരമായ പദ്ധതികൾ നടപ്പിൽ വരുത്താൻ യു.പി.പി പ്രതിഞ്ജാ ബദ്ധമാണെന്നും

നീണ്ട 9 വർഷം ഭരിക്കാൻ അവസരം കിട്ടിയിട്ടും ചരിത്രത്തിലാദ്യമായി തങ്ങളുടെ മാനിഫെസ്റ്റോയിൽ പറഞ്ഞ ഒരു കാര്യം പോലും നടപ്പിൽ വരുത്താതെയും ഒരു വികസന പ്രവർത്തനം പോലും നടത്താതെയുമാണ് നിലവിലെ കമ്മറ്റി ഭരണം വിട്ടൊഴിയുന്നതെന്നും യു.പി.പി നേതാക്കൾ കുറ്റപ്പെടുത്തി.

പത്ര സമ്മേളനത്തിൽ സ്ഥാനാർത്ഥികളായ ബിജുജോർജ്ജ്,ഹരീഷ് നായർ,ഡോക്ടർ സുരേഷ് സുബ്രമണ്യൻ, ശ്രീദേവി, ട്രീസ ആന്റണി (സീന ആന്റണി), അബ്ദുൽ മൻഷീർ,ജാവേദ്.ടി.സി.എ എന്നിവരും യു.പി പി നേതാക്കളായ എഫ്.എം. ഫൈസൽ, ജ്യോതിപണിക്കർ, അബ്ദുൽ സഹീർ, ജാവേദ് പാഷ, സെയ്ദ് ഹനീഫ്, എന്നിവർ പൻകെടുത്തു.