മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ മനാമ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടന്നു. ഇരുന്നൂറിലധികം ആളുകള്‍ പങ്കെടുത്ത ക്യാമ്പ് സംഘാടന മികവു കൊണ്ട് ശ്രദ്ദേയമായി.

പത്തേമാരി ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീ. മുഹമ്മദ് ഈറയ്ക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അല്‍ ഹിലാല്‍ മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീ. ഉണ്ണികൃഷ്ണന്‍ സ്വാഗതവും, മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ സലാഹുദ്ദീന്‍, അസോസിയേഷന്‍ സെക്രട്ടറി അനീഷ് മാളികമുക്ക് എന്നിവര്‍ ആശംസയും അറിയിച്ചു. അല്‍ ഹിലാല്‍ മാനേജ്‌മെന്റിന് പത്തേമാരിയുടെ സ്‌നേഹോപഹാരം കൈമാറുകയും ചെയ്തു.

അസോസിയേഷന്‍ വൈസ് പ്രസിഡന്റമാരായ അഷ്‌റഫ് കൊറ്റാടത്ത്, മായ അച്ചു, ജോയിന്‍ സെക്രട്ടറിമാരായ അജ്മന്‍ കായംകുളം, ലൗലി ഷാജി, ചാരിറ്റി കോര്‍ഡിനേറ്റര്‍ ദിവിന്‍ കുമാര്‍, മീഡിയവിംഗ് കോര്‍ഡിനേറ്റര്‍മാരായ സത്യന്‍ പേരാമ്പ്ര, സുജേഷ് എണ്ണയ്ക്കാട് എക്‌സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് കണ്ണൂര്‍, വിപിന്‍ എടത്വ, കോമളവല്ലി കുഞ്ഞുണ്ണി, ശോഭന ഭവാനി, ഫാരിസ ബീവി, മേരി സൈമണ്‍ അംഗങ്ങളായ ഹരി, അശ്വതി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. പത്തേമാരിയോടൊപ്പം മെഡിക്കല്‍ ക്യാമ്പിന് സഹകരിച്ച മനാമ അല്‍ ഹിലാല്‍ ഗ്രൂപ്പിനും, പങ്കാളിത്തവും സഹകരണം കൊണ്ട് ഈ ക്യാമ്പ് വിജയമാക്കി തീര്‍ത്ത പ്രവാസി സഹോദരങ്ങള്‍ക്കും പത്തേമാരി എക്‌സിക്യൂട്ടിവ് നന്ദി അറിയിച്ചു.

പത്തേമാരി ബഹ്‌റൈന്‍ ചാപ്റ്ററില്‍ അംഗമാകാന്‍ താല്പര്യമുള്ളവര്‍ 37263354 മുഹമ്മദ് ഈറയ്ക്കല്‍ നമ്പരില്‍ ബന്ധപ്പെടുക.