- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
വിദേശ റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ തടയാനുള്ള നടപടികള്‍ സ്വീകരിക്കണം; പ്രവാസി ലീഗല്‍ സെല്‍
കേരളത്തില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന വിദേശ റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ തടയാനുള്ള നടപടികള്‍ കേരളസര്‍ക്കാര്‍ എടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ ഒരു റിട്ട് പെറ്റിഷന്‍ കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ജൂണ്‍ 20-ന്റെ കോടതി വിധിയില്‍ പ്രവാസി ലീഗല്‍ സെല്ലുമായി ഹീയറിങ് നടത്തി ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് കേരള സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
അതിനാല്‍ ഉടനെ നടക്കാനിടയുള്ള ഹീയറിങ്ങില്‍ സമര്‍പ്പിക്കുന്നതിനായി നമുക്ക് പരിചയമുള്ള തട്ടിപ്പുകളുടെ വിശദ വിവരങ്ങള്‍ (തട്ടിപ്പിനെക്കുറിച്ചുള്ള പത്രവാര്‍ത്ത, തട്ടിപ്പിനിരയായവരുടെ ഫോണ്‍ നമ്പറുകളും മറ്റ് വിവരങ്ങളും, കൊടുത്ത തുക, തട്ടിപ്പുനടത്തിയ ഏജന്‍സിയുടെ അഡ്രസ്സും ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും, ഏത് രാജ്യത്തേക്കാണ് തട്ടിപ്പ് നടത്തിയതെന്ന കാര്യം തുടങ്ങിയവ) plckeralatvm@gmail.com എന്ന ഈമെയിലില്‍ അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. Mobile and WhatsApp: 9562916653
ആര് മുരളീധരന്,
ജനറല്‍ സെക്രട്ടറി ,
പി എല്‍ സി (കേരളം