മനാമ : ബഹ്റൈന്‍ പ്രവാസം അവസാനിപ്പിച്ചു യാത്ര തിരിക്കുന്ന, ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും, മുന്‍ ട്യൂബ്ലി - സല്‍മാബാദ് ഏരിയ പ്രസിഡന്റും ആയിരുന്ന മഹേഷ് ടി മാത്യുവിനു ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ, ഏരിയ കമ്മിറ്റികള്‍ യാത്രയയപ്പ് നല്‍കി. ദേശീയ കമ്മിറ്റിയുടെ ഉപഹാരം ഐ.വൈ.സി.സി ബഹ്റൈന്‍ പ്രസിഡന്റ് ഷിബിന്‍ തോമസ് കൈമാറി. മഹേഷ് ടി മാത്യു സംഘടനക്ക് നല്‍കിയ പിന്തുണ എന്നും ഓര്‍മ്മിക്കുന്നതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ പ്രസിഡന്റ് നവീന്‍ ചന്ദ്രന്‍ കൈമാറി. ദേശീയ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂര്‍, ദേശീയ മെമ്പര്‍ഷിപ് കണ്‍വീനര്‍ സ്റ്റെഫി സാബു, ഏരിയ സെക്രട്ടറി ഷാഫി വയനാട്, ഏരിയ അംഗം സുകുമാരന്‍ എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു