- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനാമ ഈദ് ഗാഹ്: മൂസ സുല്ലമി നേതൃത്വം നൽകി
മനാമ: ബഹ്റൈൻ തലസ്ഥാനമായ മനാമയുടെ ഹൃദയ ഭാഗത്ത് സുന്നി ഔഖാഫിന്റെ ആഭുമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച ഈദ് ഗാഹ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. മനാമ മുൻസിപ്പാലിറ്റി (ബലദിയ്യ) കോംമ്പൗണ്ടിലായിരുന്നു ഈദ് ഗാഹ്. അൽ ഫുർഖാൻ സെന്റർ വൈസ് പ്രസിഡന്റ് മൂസാ സുല്ലമിയായിരുന്നു ഈദ് നമസ്കാരത്തിനും തുടർന്ന് നടന്ന ഖുതുബക്കും നേതൃത്വം നൽകിയത്. ലോക മുസ്ലിംകൾ പ്രവാചകൻ ഇബ്റാഹീം നബി അലൈഹിസ്സലാമിനേയും മകൻ ഇസ്മായിൽ അലൈഹി സ്സലാമിനേയും ഓർത്തുകൊണ്ട് ഈദ് ആഘോഷിക്കുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രയാസമനുഭവിക്കുന്ന വിശ്വാസികളെയും മനുഷ്യരേയും ഓർക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന അദ്ദേഹം ഉണർത്തി. മനാമ സൂഖിലുണ്ടായ തീപ്പിടിത്തത്തിൽ പ്രയാസപ്പെടുന്നവർക്ക് വേണ്ടി ഖുതുബയിൽ പ്രത്യേകം പ്രാർത്ഥന നടത്തുകയും ചെയ്തു.
ഈദ് ഗാഹ് കമ്മിറ്റി ചെയർമാൻ അബ്ദുൽ മജീദ് തെരുവത്ത് (ശുവൈത്വർ സ്വീറ്റ്സ്) ജനറൽ സെക്രട്ടറി സുഹൈൽ മേലടി, സെക്രട്ടറിമാരായ, അനൂപ് തിരൂർ, മുബാറക് വികെയും, ഈദ് ഗാഹ് കമ്മിറ്റി ഭാരവാഹികളായ ഹിഷാം കെ ഹമദ്, ആരിഫ് അഹ്മദ്, ശാനിദ് പി വയനാട്. അബ്ദുൽ ബാസിത്ത് വില്യാപ്പള്ളി, ഫാറൂഖ് മാട്ടൂൽ, അബ്ദുല്ല പുതിയങ്ങാടി, ഇഖ്ബാൽ പയ്യന്നൂർ, യൂസുഫ് കെപി, സമീൽ കെപി, മുസ്ഫിർ മൂസ, ആശിഖ് പിഎൻപി, മായൻ, വനിതാ വിങ് പ്രവർത്തകരായ ഖമറുനിസ അബ്ദുൽ മജീദ്, സമീറ അനൂപ്, സജ്ല മുബാറക്, ശക്കീല ഫാറൂഖ്, സബീല യൂസുഫ്, സാജിത ടീച്ചർ, ബിനുഷ ടീച്ചർ, സെതു, സലീഷ, സനീഷ എന്നിവരും പരിപാടി നിയന്ത്രിച്ചു.