- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് പീറ്റേഴ്സ് ഇടവകയിൽ എട്ടുനോമ്പ് പെരുന്നാൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ
മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് ആചരണവും വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ നടത്തപ്പെടുന്നു. എട്ടുനോമ്പ് ആചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഓഗസ്റ്റ് 31 ബുധനാഴ്ച്ച വൈകുന്നേരം 6:15 ന് സന്ധ്യാ നമസ്ക്കാരവും 7: 15 വി. കുർബാനയും 8:45 ന് പുതിയ കൊടിമരത്തിന്റെ കൂദാശാ കർമ്മവും തുടർന്ന് പെരുന്നാളിന് കൊടിയേറ്റവും നടത്തപ്പെടുന്നു.
സെപ്റ്റംബർ 1,2,3,5,6 തീയതികളിൽ വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്ക്കാരവും തുടർന്ന് 'ദൈവ പ്രസവിത്രി' എട്ടുനോമ്പ് ധ്യാനത്തിന് റവ. ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ നേതൃത്വം നൽകുന്നു. അന്നേ ദിവസങ്ങളിൽ ഗാനശുശ്രൂഷയും, പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ 2 വെള്ളിയാഴ്ച രാവിലെ 6.45 ന് പ്രഭാത പ്രാർത്ഥനയും 8 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ 4 ഞായറാഴ്ച്ച 6.15 ന് സന്ധ്യാ നമസ്കാരവും, തുടർന്ന് 7.15 വി. കുർബാനയും ഉണ്ടായിരിക്കുന്നതാണ്.
ദൈവമാതാവിന്റെ ജനനപെരുന്നാൾ ദിനമായ സെപ്റ്റംബർ 7 ന് വൈകുന്നേരം 6.15 ന് സന്ധ്യാ നമസ്ക്കാരവും 7.15 ന് വി. കുർബാനയും ആശിർവാദവും തുടർന്ന് കൊടിയിറക്കത്തോടെ എട്ടു നോമ്പ് പെരുന്നാളിന് സമാപനവും കുറിക്കുന്നു. പെരുന്നാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി റവ. ഫാ. റോജൻ പേരകത്തും, റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിലും നേതൃത്വം നൽകും എന്ന് വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ഏലിയാസ് കെ. ജേക്കബ്, ട്രഷറർ റെജി വർഗീസ് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.