- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ സെന്റ് പീറ്റേഴ്സ് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി
മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിനും,വി. ദൈവമാതാവിന്റെ ജനന പെരുന്നാളിനും തുടക്കം കുറിച്ചുകൊണ്ട് വി. കുർബാനാനന്തരം ഇടവക വികാരി റവ. ഫാ. റോജൻ പേരകത്തും,റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിലും ചേർന്ന് നവീകരിച്ച കൊടിമരത്തിന്റെ കൂദശാ കർമ്മത്തോടൊപ്പം കൊടി ഉയർത്തി.കൊടിയേറ്റ ചടങ്ങുകൾക്ക് ജോയിന്റ് ട്രഷറർ .പോൾസൺ വർക്കി പൈനാടത്ത്, മാനേജിങ് കമ്മറ്റി ഭാരവാഹികളായ ഷാജു ജോബ്,. ജോസഫ് വർഗീസ്, ബൈജു പി. എം.,. ജിനോ സ്കറിയ. എൽദോ വി. കെ,എക്സ് ഒഫീഷ്യോ ബെന്നി റ്റി. ജേക്കബ് എന്നിവർ നേതൃത്വം നൽകി.
സെപ്റ്റംബർ 1 വ്യാഴാഴ്ച്ച വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്കാരവും, തുടർന്ന് 'ദൈവ പ്രസവിത്രി'എട്ടുനോമ്പ് ധ്യാനവും,ഗാന ശുശ്രൂഷയും,പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. എട്ടുനോമ്പ് ധ്യാനത്തിന് റവ.ഫാ.കുര്യൻ മാത്യു വടക്കേപറമ്പിൽ നേതൃത്വം നൽകുന്നതുമാണ് എന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.