ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ ഒരാഴ്ചയായി ആചരിച്ചു വരുന്ന എട്ടു നോമ്പാചാരണവും , ദൈവ പ്രസവിത്രി (യൽദോസ് ആലോഹോ ) സുവിശേഷ യോഗവും വിശുദ്ധ ദൈവമാതാവിന്റെ ജനപ്പെരുന്നാളിനും ഇന്ന് സമാപനം. വൈകുന്നേരം 6:15ന് സന്ധ്യാ പ്രാർത്ഥന, 7:15ന് വിശുദ്ധ കുർബാന, പ്രദിക്ഷണം, ആശിർവാദം, കൊടിയിറക്ക് എന്നിവയ്ക്ക് ഫാദർ കുരിയൻ മാത്യു വടക്കേപറമ്പിൽ, ഫാദർ റോജൻ രാജൻ പേരകത്ത് എന്നിവർ മുഖ്യകർമികത്വം വഹിക്കും.

ചടങ്ങുകൾക്ക് ജോയിന്റ് ട്രഷറർ  പോൾസൺ വർക്കി പൈനാടത്ത് , മാനേജിങ് കമ്മറ്റി ഭാരവാഹികളായ. ഷാജു ജോബ്, . ജോസഫ് വർഗീസ്, . ബൈജു പി. എം., . ജിനോ സ്‌കറിയ,  എൽദോ വി. കെ, ബിജു പി കുറിയാക്കോസ് എക്‌സ് ഒഫീഷ്യോ. ബെന്നി റ്റി. ജേക്കബ് എന്നിവർ നേതൃത്വം നൽകും.