ല്ലാ തലങ്ങളിലും മനുഷ്യർക്കാവശ്യമായ മൂല്യബോധം നൽകിയിട്ടാണ് അന്തിമ നബിയുടെ വിയോഗമുണ്ടായതെന്നും പ്രവാചകരെ പിന്തുടരുകയെന്നാൽ വിശ്വാസം ശരിപ്പെടുത്തൽ മാത്രമല്ല അവിടത്തെ ജീവിത ചര്യയെ പിന്തുടരുക എന്നത്കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിൽ ഐ.സി.എഫ് നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി മനാമ സെൻട്രൽ കമ്മറ്റി പാക്കിസ്ഥാൻ ക്ലബിൽ നടത്തിയ മീലാദ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഹീം സഖാഫി അത്തിപ്പറ്റയുടെ നേതൃത്വത്തിൽ നടന്ന മൗലിദ് ആലാപനത്തോടെ തുടക്കം കുറിച്ച പരിപാടിയിൽ സയ്യിദ് ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ശാനവാസ് മദനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഐ.സി.എഫ് നാഷണൽ പ്രസിഡന്റ് കെ.സി. സൈനുദ്ധീൻ സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് എം.സി. അബ്ദുൽ കരീം, അബൂബക്കർ ലത്വീഫി, കെ.സി. എഫ് പ്രസിഡന്റ് ജമാൽ വെട്ടിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പരിപാടിക്ക് എത്തിയവർക്കുള്ള ഭക്ഷണ വിതരണത്തിന് കാസിം വയനാടിന്റെ നേതൃത്വത്തിലുള്ള സാന്ത്വനം വളണ്ടിയർമാർ നേതൃത്വം നൽകി. ഷമീർ പന്നൂർ സ്വാഗതവും അബ്ദുൽ അസീസ് ചെരൂമ്പ നന്ദിയും പറഞ്ഞു.