- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ മാർത്തോമ്മാ ഇടവക ദിനവും ബഹ്റൈൻ ദേശീയ ദിനാഘോഷവും
വജ്ര ജൂബിലിആഘോഷിക്കുന്ന ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ അറുപതാമത് ഇടവക ദിനവും ബഹ്റൈൻ ദേശീയ ദിനാഘോഷവും മാർത്തോമ്മാ കോംപ്ലക്സിൽ സംഘടിപ്പിച്ചു. ബഹ്റൈൻ പാർലമെന്റ് അംഗം ശ്രീ ഹസൻ ഈദ് ബുഖാമാസ്സ് വിശിഷ്ട അതിഥിയായി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ മുഖ്യാതിഥി ആയിരുന്നു. ഇടവക വികാരിമാരായ റവ. ഡേവിഡ് വി. ടൈറ്റസ്, റവ. ബിബിൻസ് മാത്യൂസ് ഓമനാലി, ഇടവക വൈസ് പ്രസിഡന്റ് ജോൺസൺ ടി തോമസ്, ട്രസ്റ്റിമാരായ എബ്രഹാം തോമസ്, അബി കെ. തോമസ്, ആത്മായ ശുശ്രൂഷകരായ ശ്രീ റിബു ബേബി മാത്യു, മെൽവിൻ തോമസ് ജോൺ എന്നിവർ സംസാരിച്ചു. ഇടവക സെക്രട്ടറി ശ്രീ ഷെറി മാത്യൂസ് ഇടവക റിപ്പോർട്ട് അവതരിപ്പിച്ചു. ബഹ്റൈൻ ദേശീയ ഗാനം സൺഡേ സ്കൂൾ കുട്ടികൾ ആലപിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മാസ്റ്റർ
സാം മാത്യു ജോൺ, കുമാരി അർപ്പിത എലിസബേത്ത് അലക്സ് തോമസ് എന്നിവരെയും ഇടവകയിലെ അറുപതു വയസ്സ് പൂർത്തീയാക്കിയ അംഗങ്ങളെയും, ഇടവക അംഗത്വത്തിൽ നാല്പത് വർഷവും, ഇരുപത്തിയഞ്ചു വർഷവും പൂർത്തിയാക്കിയ അംഗങ്ങളെയും, മുൻ വർഷത്തെ ഇടവക കൈസ്ഥാന സമിതി അംഗങ്ങളെയും ആദരിച്ചു. കൺവീനർ ശ്രീ രാജേഷ് കുര്യൻ കൃതജ്ഞത അറിയിച്ചു.