മനാമ: വേനലവധി ദിനങ്ങളില്‍ സമ്മര്‍ ഷേഡ് എന്ന ശീര്‍ഷകത്തില്‍ കുട്ടികള്‍ക്കായി അവധിക്കാല കോഴ്‌സ് സംഘടിപ്പിക്കുന്നു. ഷൈഖ ഹെസ്സ ഇസ്ലാമിക് സെന്റര്‍ റഫ കേന്ദ്രീകരിച്ച് നടത്തുന്ന സമ്മര്‍ ഷേഡിലേക്ക് 6 മുതല്‍ 13 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം.

തിങ്കള്‍ ബുധന്‍ എന്നീ ദിവസങ്ങളില്‍ വൈകീട്ട് മൂന്ന് മുതല്‍ 5 വരെയാണ് ക്ലാസ് ഖുര്‍ആന്‍ മെമ്മറൈസേഷന്‍, അറബിക് ഹാന്‍ഡ് റൈറ്റിംഗ് ഇംപ്രൂവ്‌മെന്റ്, ആരാധനാ കര്‍മ്മങ്ങളുടെ പ്രാക്റ്റിക്കല്‍ സെഷനുകള്‍ തുടങ്ങിയവ കോഴ്‌സിന്റെ ഭാഗമായിരിക്കു മെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 3927 6327, 3984 8557, 3609 5679 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.