- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മനാമ സെൻട്രൽ മാർക്കറ്റിലെ വീൽബാരോ ടൊളി സേവനം ചെയ്യാൻ അവസരം ഇനി ബഹ്‌റിനികൾക്ക് മാത്രം; ജോലിയുടെ നിബന്ധനകൾ ലംഘിക്കുന്നവരുടെ ബാഡ്ജ് പിൻവലിക്കാനും തീരുമാനം
മനാമ: മനാമ സെൻട്രൽ മാർക്കറ്റിലെ വീൽബാരോ ടൊളി സേവനം ചെയ്യാൻ അവസരം ഇനി ബഹ്‌റിനികൾക്ക് മാത്രം. മാർക്കറ്റിലെ ഉന്തുവണ്ടി (വീൽബാരോ) സേവനം ബഹ്‌റൈനികൾക്ക് മാത്രമായി നിജപ്പെടുത്താൻ കാപിറ്റൽ ട്രസ്റ്റീസ് ബോർഡിന്റെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇത് ഗസറ്റിൽ പ്രസിദ്ധീകരിച്ച് രണ്ടുമാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുത്തും. ഈ ജോലി ചെയ്യാൻ താൽപര്യമുള്ള 18വയസിനു മുകളിൽ പ്രായമുള്ള ബഹ്‌റൈനികൾ വാർഷിക ഫീസായ അഞ്ചുദിനാർ നൽകി രജിസ്റ്റർ ചെയ്യണമെന്നും അവർക്ക് പിന്നീട് ഐ.ഡി കാർഡുകൾ അനുവദിക്കുമെന്നും ബോർഡ് വ്യക്തമാക്കി. വേനലവധിക്കാലത്ത് ജോലി ചെയ്യാൻ താൽപര്യമുള്ള 15നും 18നുമിടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും ഇതേ ഫീസ് ഈടാക്കും. അവർക്ക് താൽക്കാലിക ഐ.ഡി.കാർഡ് നൽകും. ഓരോ സർവീസിനും ഒരു ദിനാറും പുറമെ ടിപ്‌സും കിട്ടുന്ന ജോലിയാണിത്. പ്രതിദിനം പത്ത് ഉപഭോക്താക്കാളെ കിട്ടിയാൽ തന്നെ മാസം 300 ദിനാർ ലഭിക്കും. അത് ചെറിയ തുകയല്ല. ഉന്തുവണ്ടി ജീവനക്കാരനാകുക എന്നത് മോശം കാര്യമല്ല. മാത്രവുമല്ല, ഈ രംഗത്ത് ബഹ്‌റൈനികൾ വരുന്നതോടെ, ഫ്രീ വിസക്കാ
മനാമ: മനാമ സെൻട്രൽ മാർക്കറ്റിലെ വീൽബാരോ ടൊളി സേവനം ചെയ്യാൻ അവസരം ഇനി ബഹ്‌റിനികൾക്ക് മാത്രം. മാർക്കറ്റിലെ ഉന്തുവണ്ടി (വീൽബാരോ) സേവനം ബഹ്‌റൈനികൾക്ക് മാത്രമായി നിജപ്പെടുത്താൻ കാപിറ്റൽ ട്രസ്റ്റീസ് ബോർഡിന്റെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇത് ഗസറ്റിൽ പ്രസിദ്ധീകരിച്ച് രണ്ടുമാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുത്തും.
ഈ ജോലി ചെയ്യാൻ താൽപര്യമുള്ള 18വയസിനു മുകളിൽ പ്രായമുള്ള ബഹ്‌റൈനികൾ വാർഷിക ഫീസായ അഞ്ചുദിനാർ നൽകി രജിസ്റ്റർ ചെയ്യണമെന്നും അവർക്ക് പിന്നീട് ഐ.ഡി കാർഡുകൾ അനുവദിക്കുമെന്നും ബോർഡ് വ്യക്തമാക്കി. വേനലവധിക്കാലത്ത് ജോലി ചെയ്യാൻ താൽപര്യമുള്ള 15നും 18നുമിടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും ഇതേ ഫീസ് ഈടാക്കും. അവർക്ക് താൽക്കാലിക ഐ.ഡി.കാർഡ് നൽകും.
ഓരോ സർവീസിനും ഒരു ദിനാറും പുറമെ ടിപ്‌സും കിട്ടുന്ന ജോലിയാണിത്. പ്രതിദിനം പത്ത് ഉപഭോക്താക്കാളെ കിട്ടിയാൽ തന്നെ മാസം 300 ദിനാർ ലഭിക്കും. അത് ചെറിയ തുകയല്ല. ഉന്തുവണ്ടി ജീവനക്കാരനാകുക എന്നത് മോശം കാര്യമല്ല. മാത്രവുമല്ല, ഈ രംഗത്ത് ബഹ്‌റൈനികൾ വരുന്നതോടെ, ഫ്രീ വിസക്കാർ ഇല്ലാതാവുകയും ചെയ്യും. വീൽബാരോട്രോളി സർവീസ് ബഹ്‌റൈനികൾക്ക് മാത്രമായി സംവരണം ചെയ്ത വിവരം ഉപഭോക്താക്കൾ അറിയുന്നതിനായി മാർക്കറ്റിലുടനീളം േനാട്ടീസ് പതിക്കും. ഈ ജോലിയിടെ നിബന്ധനകൾ ലംഘിക്കുന്നവരുടെ ബാഡ്ജ് ഒരാഴ്ച മുതൽ മൂന്നുമാസം വരെയുള്ള കാലത്തേക്ക് പിൻവലിക്കും. ഒരു വർഷത്തിനുശേഷം പദ്ധതി വിലയിരുത്തുകയും വിജയകരമെങ്കിൽ കാപിറ്റൽ ഗവർണറേറ്റിലെ മറ്റ് സെൻട്രൽ മാർക്കറ്റുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.