മനാമ: തൊഴിൽസ്ഥലങ്ങളിൽ സ്വദേശിവത്ക്കരണം 1.6 ശതമാനം കൂടി വർധിച്ചതായി റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ രണ്ടാം പാദത്തിലാണ് സ്വദേശിവത്ക്കരണത്തിൽ ഇത്രയും വർധനയെന്ന് കാബിനറ്റിൽ വ്യക്തമാക്കിയത്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിലെ ലേബർ മാർക്കറ്റ് റിവ്യൂ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

സ്വകാര്യമേഖലയിലും പൊതു മേഖലകളിലും ജോലിക്ക് സ്വദേശികൾക്ക് കൂടുതൽ പരിഗണന നൽകുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊണ്ടു വരികയായിരുന്നു. വിദേശ തൊഴിലാളികളെ കുറച്ച് സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിന് പല കാമ്പയിനുകളും സർക്കാർ തലത്തിൽ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ഓരോരുത്തർക്കും അവരുടെ മേഖലയിൽ തന്നെ തൊഴിൽ നൽകാനും സർക്കാർ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. മൂന്നു മാസം കൊണ്ട് സ്വദേശി വത്ക്കരണത്തിൽ 1.6 ശതമാനം വർധന നടപ്പായത് നല്ല ലക്ഷണമാണെന്നും ഇത് തുടർന്നു കൊണ്ടുപോകാൻ കമ്പനികളെ ലേബർ മിനിസ്റ്റർ ജമീൽ ഹുമൈദീൻ ആഹ്വാനം ചെയ്തു.