മനാമ: വിദേശികൾക്ക് ഇരുട്ടടിയായ സ്വദേശിവത്കരണ നടപടികളുമായി ബഹ്‌റിനും രംഗത്ത്. ഇതിന്റെ ഭാഗമായി സ്വദേശി വൽക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൊഴിൽ മേഖലകളിൽ കൂടുതൽ സ്വദേശികളെ ഉൾപ്പെടുത്താൻ നിർദ്ദേശം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി (എൽ.എം.ആർ.എ.) ചീഫ് എക്സിക്യൂട്ടീവ് ഔസാമ ബിൻ അൽ അബ്സിയാണ് ഇക്കാര്യം അറിയിച്ചത്.

എൽ.എം.ആർ.എ നിലവിൽ മെയ്യിൽ 'പാരലൽ ആയി സ്വദേശി വത്കരണം നടപ്പാക്കിയിരുന്നു.. ബിസിനസുകാർ ലേബർ ആൻഡ് സോഷ്യൽ വികസന മന്ത്രാലയവും ടംകീനും വഴിയാകും സ്വദേശികൾക്ക് തൊഴിൽ സേവനങ്ങളും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുക.

ബഹറിനികളെ ഉൾപ്പെടുത്താത്ത കമ്പനികൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികളെ ഉൾപ്പെടുത്താത്ത എല്ലാ കമ്പനികളും ഇമെയിലുകൾ അയച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മെയ് 2017 നു ശേഷം തൊഴിൽ പെർമിറ്റ് പുതുക്കുന്നതിനായി എത്തുന്ന കമ്പനികൾക്ക് ഇത് ബാധകമാകും, അതായത് ഓരോ കമ്പനികൾക്കും ടാർഗറ്റ് നൽകിയിരിക്കുന്ന ബഹറൈനികളെ ഉൾപ്പെടുത്താത്ത സാഹചര്യം നിലവിൽ ഉണ്ടെങ്കിൽ വർക്ക് പെർമിറ്റ് പുതുക്കാനായി എത്തുന്നവരിൽ നിന്ന് നിലവിലുള്ള ഫീസ് തുകയിൽ നിന്നും അധികമായി രണ്ടു വർഷത്തേക്ക് 300 ബഹറിൻ ദിനാർ വരെ നല്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.