- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള കാർഗോ കമ്പനി പൂട്ടിയ നിലയിൽ; നാട്ടിലേക്കയച്ച സാധനങ്ങൾ എത്താതായതോടെ അന്വേഷണവുമായി നിരവധി പേർ രംഗത്ത്; അടച്ച് പൂട്ടിയത് ബാസ് കാർഗോ കമ്പനി
മനാമ: ബഹ്‌റിനിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള കാർഗോ കമ്പനി പൂട്ടിയ നിലയിൽ. ഈസ്റ്റ് റിഫയിൽ പ്രവർത്തിക്കുന്ന പ്രമുഖ കാർഗോ ബിസിനസ് സ്ഥാപനമായ 'ബാസ് കാർഗോ'യാണ് ആളുകളുടെ പണവുമായി മുങ്ങിയിരിക്കുന്നത്. പല സമയങ്ങളിലായി നാട്ടിലേക്ക് സാധനങ്ങൾ അയക്കാൻ നൽകിയ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പേർ അന്വേഷണവുമായി രംഗത്തെത്തിയതോടെയാണ് സ്ഥാപനം പൂട്ട
മനാമ: ബഹ്‌റിനിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള കാർഗോ കമ്പനി പൂട്ടിയ നിലയിൽ. ഈസ്റ്റ് റിഫയിൽ പ്രവർത്തിക്കുന്ന പ്രമുഖ കാർഗോ ബിസിനസ് സ്ഥാപനമായ 'ബാസ് കാർഗോ'യാണ് ആളുകളുടെ പണവുമായി മുങ്ങിയിരിക്കുന്നത്. പല സമയങ്ങളിലായി നാട്ടിലേക്ക് സാധനങ്ങൾ അയക്കാൻ നൽകിയ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പേർ അന്വേഷണവുമായി രംഗത്തെത്തിയതോടെയാണ് സ്ഥാപനം പൂട്ടിയ നിലയിൽ കണ്ടെത്തിയത്.
സ്‌പോൺസറെ പോലും അറിയിക്കാതെയാണ് ഉടമകൾ കടന്നതെന്നറിയുന്നു. ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് സ്‌പോൺസർ ഇന്നലെ ഓഫിസിലത്തെി തന്റെ നമ്പർ പുറത്ത് പതിച്ചിട്ടുണ്ട്. സാധനങ്ങൾ അയച്ചവർ ബില്ലുമായി വന്നാൽ ഇവിടെ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് നോക്കി അത് തിരിച്ചുനൽകാം എന്നാണ് ഇദ്ദേഹം അറിയിച്ചത്. അയക്കാനായി അടച്ച തുക നൽകാനാവില്‌ളെന്നും ഇദ്ദേഹം വ്യക്തമാക്കി.
കാർഗോ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യൻ അധികൃതർ സ്വീകരിച്ചുവന്ന നയത്തിൽ മാറ്റം വരുത്തിയതോടെയാണ് ഗൾഫ് രാജ്യങ്ങളിലെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രതിസന്ധിയിലായത്. നല്ല രീതിയിൽ ബിസിനസ് ചെയ്തു വന്നിരുന്ന പലരും ഇതോടെ കടുത്ത
പ്രതിസന്ധിയിലായി. ഈ രംഗത്തെ പ്രതിസന്ധി പരിഹരിക്കാനായി ഗൾഫിലെ കാർഗോ വ്യാപാരികൾ സംഘടിക്കുകയും അധികൃതരിൽ സമ്മർദം ചെലുത്തുകയും ചെയ്യുന്നുണ്ടെങ്കിലും പ്രശ്‌നത്തിന് ഇതേവരെ പരിഹാരമായിട്ടില്ല.
കാർഗോ മേഖലയിൽ ഇന്ത്യൻ അധികൃതർ സ്വീകരിച്ചുവന്ന നയത്തിൽ മാറ്റം വരുത്തിയതോടെ യാണ് കാർഗോ കമ്പനികൾ പ്രതിസന്ധിയിലായത്. ഇവർ ഇതിനെതിരെ കാർഗോ കമ്പനി ഉടമകളും യൂണിയനും രംഗത്തുവന്നെങ്കിലും പ്രശ്‌നപരിഹാരമായില്ല.