- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വിവാദങ്ങൾ കൊഴുക്കുന്നു; ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ വാർഷിക ജനറൽ ബോഡി യോഗം ഡിസംബർ നാലിന്; ചെയർമാനും സെക്രട്ടറിക്കും ഉൾപ്പെടെ അവിശ്വാസ പ്രമേയം ഉറപ്പ്
മനാമ: ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ പുതിയ ഭരണസമിതി ചുമതല ഏറ്റ നാൾ മുതൽ നേരിടുന്ന വിവാദ അലയൊലികൾ കെട്ടടങ്ങുന്നില്ല. പഴിചാരലുകളും ഭരണ പ്രതിസന്ധികളുമൊക്ക ഒടുവിൽ അവിശ്വാസ പ്രമേയം വരെ എത്തിയിരിക്കുകയാണ്. ഇന്ത്യൻ സ്‌കൂൾ വാർഷിക ജനറൽബോഡി ഡിസംബർ നാലിന് നടക്കാനിരിക്കെയാണ് ചെയർമാനും സെക്രട്ടറിയും ഉൾപ്പെടെയുള്ളവ ർക്കെതികെ അവിശ്വാസ പ്രമേയം കൊണ
മനാമ: ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ പുതിയ ഭരണസമിതി ചുമതല ഏറ്റ നാൾ മുതൽ നേരിടുന്ന വിവാദ അലയൊലികൾ കെട്ടടങ്ങുന്നില്ല. പഴിചാരലുകളും ഭരണ പ്രതിസന്ധികളുമൊക്ക ഒടുവിൽ അവിശ്വാസ പ്രമേയം വരെ എത്തിയിരിക്കുകയാണ്. ഇന്ത്യൻ സ്‌കൂൾ വാർഷിക ജനറൽബോഡി ഡിസംബർ നാലിന് നടക്കാനിരിക്കെയാണ് ചെയർമാനും സെക്രട്ടറിയും ഉൾപ്പെടെയുള്ളവ ർക്കെതികെ അവിശ്വാസ പ്രമേയം കൊണ്ട് വരാൻ പ്രതിപക്ഷം കരുക്കൾ നീക്കുന്നത്.
പ്രിൻസ് നടരാജൻ ചെയർമാനായുള്ള പി.പി.എ ഭരണസമിതിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം ആലോചിക്കുന്നത്. ഇന്നലെയായിരുന്നു ജനറൽ ബോഡിയിൽ അവതരിപ്പിക്കാനുള്ള പ്രമേയങ്ങൾ നൽകാനുള്ള അവസാന തിയ്യതി.പല വിഷയങ്ങളിലുള്ള പ്രമേയങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതിനൊപ്പം, ചെയർമാൻ, സെക്രട്ടറി സ്ഥാനത്തിരിക്കുന്നവരിൽ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയവും ലഭിച്ചിട്ടുണ്ട്. ഇന്നലെയാണ് ഇത് സമർപ്പിച്ചത്.
ഡോ.കമറുദ്ദീൻ ചെയർമാനെതിരെയും ജോസ് എഡ്വേഡ് സെക്രട്ടറിക്കെതിരെയുമാണ് അവിശ്വാസ പ്രമേയ അനുമതി തേടിയത്. ജനറൽ ബോഡിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം അവിശ്വാസത്തിന് ലഭിച്ചാൽ സ്വാഭാവികമായും ചെയർമാനും സെക്രട്ടറിയും രാജിവക്കേണ്ടിവരും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.പി.എ വിജയം നേടിയതിനുശേഷം പ്രിൻസ് നടരാജന്റെ നേതൃത്വത്തിൽ അധികാരമേറ്റ കമ്മിറ്റിക്കെതിരെ കടുത്ത വിമർശമാണ് തുടക്കത്തിൽ തന്നെ യു.പി.പി നടത്തിയിരുന്നത്. പി.പി.എ തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ധാനങ്ങൾ പാലിക്കുന്നില്ല, ഭരണം കുത്തഴിഞ്ഞു, രക്ഷിതാക്കൾക്ക് പരിഗണന ലഭിക്കുന്നില്ല, തുടർച്ചാ അംഗമായി മുൻ ചെയർമാൻ എബ്രഹാം ജോണിനെ നിയമിക്കുന്നില്ല, ടെണ്ടറുകൾ സുതാര്യമല്ല തുടങ്ങിയവയായിരുന്നു ആരോപണങ്ങൾ.