ഗവൺമെന്റുമായി സഹകരിച്ച് ട്രാൻസ്‌പോർട്ടേഷൻ ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയം പുതിയ മൊബൈൽ ആപ്പ് അവതരിപ്പിച്ചു.മെയിൽബോക്‌സ് റിന്യൂവൽ പോലുള്ള സേവനങ്ങളാണ് ആപ്ലിക്കേഷൻ വഴി ലഭിക്കുക. ഓൺലൈനായി വാർഷിക പുതുക്കലിനുള്ള ഫീസ് അടക്കാൻ ആപ്ലിക്കേഷൻ വഴി കഴിയും. സ്റ്റാംപ് ശേഖരിക്കുന്നവർക്ക് അതിന്റെ ശേഖരങ്ങൾ കാണുന്നതിനും സന്ദർശകർക്ക് ബഹറിന്റെ പൈതൃകവും തപാൽ മുദ്രണവും അറിയുന്നതിന് ആപ്ലിക്കേഷൻ സഹായകരമാകും. പോസ്റ്റൽ സർവീസുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ലഭിക്കുന്നതിനും സൗകര്യമുണ്ട്.

ആപ്ലിക്കേഷന്റെ ഉപയോഗം മനസിലാക്കുന്നതിന് ഉപയോഗിക്കുന്നവർക്കായി ലഭിക്കുന്ന സൗകര്യങ്ങളുടെ പട്ടികയും നൽകിയിരിക്കുന്നു. ഡെമോ ഉള്ളത് മൂലം സേവനങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് അറിയുന്നതിന് സാധിക്കും. നേരത്തെ ആപ്ലിക്കേഷനിൽ ഉണ്ടായിരുന്ന പോസ്റ്റൽ പാക്കേജ് ഡെലിവറി ട്രാക്കിങ് സൗകര്യവും ,ഷിപ്പിങ് ചെലവുകൾ കണക്കാക്കാനുള്ള വഴികളും,പബ്ലിക് മെയിൽബോക്‌സുകളുടെയും പോസ്റ്റ് ഓഫീസുകളുടെയും പ്രദേശവും വിവരങ്ങളും അറിയാനുള്ള സൗകര്യവും എല്ലാം ഉൾപെടുന്നുണ്ട്.

ഒരൊറ്റപ്ലാറ്റ്‌ഫോമിൽ തന്നെ വിവിധ സേവനങ്ങൾ നൽകുന്നതിനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ പറയുന്നു. 34,000 ലേറെ മെയിൽബോക്‌സ് ഉപഭോക്താക്കളാണ് നിലവിൽ ഉള്ളത്. സേവനങ്ങൾ നൽകുന്നതിന് വിവിധ മാർഗങ്ങൾ നോക്കുകയാണ് ബഹറെയ്ൻ പോസ്റ്റ്. ഇഗവർമെന്റ് ആപ്ലിക്കേഷൻ സ്റ്റോർ, നാഷണൽ പോർട്ടൽ എന്നിവ വഴി ആപ്ലിക്കേഷൻ ലഭിക്കും. അതല്ലെങ്കിൽ നാഷണൽകോൺടാക്ട് സെന്റർ 8000 8001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.