- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോക്സോഫീസിനെ പിടിച്ചുകുലുക്കി ബാഹുബലിയുടെ പ്രകമ്പനം! ആദ്യ ദിനം തന്നെ വാരിക്കൂട്ടിയത് 108 കോടി രൂപ; കേരളത്തിൽ നിന്നു മാത്രം നേടിയത് നാല് കോടി രൂപ; റിലീസിന് മുമ്പേ മുടക്കു മുതൽ തിരിച്ചു പിടിച്ച രാജമൗലി ചിത്രം ആയിരം കോടിയിൽ എത്തുന്ന ആദ്യ ചിത്രമാകുമെന്ന് ഉറപ്പായി
തിരുവനന്തപുരം: ഇന്ത്യയിൽ ബാഹുബലി ഇന്നലെ റിലീസ് ചെയ്തത് 6500ലേറെ തീയറ്ററുകളിലാണ്. കേരളത്തിലെ തീയറ്ററുകളിൽ ടിക്കറ്റു കിട്ടാനില്ലാത്ത അവസ്ഥയിൽ നെട്ടോട്ടമോടുകയായിരുന്നു ആരാധകർ. മറ്റ് സംസ്ഥാനങ്ങളിലെയും അവസ്ഥ വ്യത്യസ്തമല്ല, ഹിന്ദിയിലും തെലുങ്കിലുമെല്ലാം ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകരണമായിരുന്നു ബാഹുബലിക്ക് ലഭിച്ചത്. ഇതോടെ ഇന്ത്യൻ സിനിമാ ചിരിത്രത്തിലെ പുതിയ ചരിത്രമായി മാറി ബാബുഹലി രണ്ട്. ബോക്‌സോഫീസ് കലക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്തു കൊണ്ടാണ് എസ് എസ് രാജമൗലി ഒരുക്കിയ ഈ ഇതിഹാസ ചിത്രം മുന്നേറുന്നത്. മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യദിനം വാരിക്കൂട്ടിയത് 108 കോടിയാണെന്നാണ് പുറത്തുവരുന്ന വിവരം. റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ ഇത്രയും വലിയ കലക്ഷൻ നേടുന്ന മറ്റൊരു ഇന്ത്യൻ ചിത്രം ഉണ്ടായിട്ടില്ല. ബോക്സ്ഓഫീസ് ചരിത്രത്തിൽ തന്നെ ഇത് റെക്കോർഡ് ആണ്. ബാഹുബലി ആദ്യ ഭാഗത്തിന്റെ ആദ്യദിന കലക്ഷൻ 50 കോടിയായിരുന്നു. ഇപ്പോഴത്തെ നിലയിലെ കുതിപ്പു തുടർന്നാൽ ആയിരം കോടി കലക്ഷൻ നേട
തിരുവനന്തപുരം: ഇന്ത്യയിൽ ബാഹുബലി ഇന്നലെ റിലീസ് ചെയ്തത് 6500ലേറെ തീയറ്ററുകളിലാണ്. കേരളത്തിലെ തീയറ്ററുകളിൽ ടിക്കറ്റു കിട്ടാനില്ലാത്ത അവസ്ഥയിൽ നെട്ടോട്ടമോടുകയായിരുന്നു ആരാധകർ. മറ്റ് സംസ്ഥാനങ്ങളിലെയും അവസ്ഥ വ്യത്യസ്തമല്ല, ഹിന്ദിയിലും തെലുങ്കിലുമെല്ലാം ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകരണമായിരുന്നു ബാഹുബലിക്ക് ലഭിച്ചത്. ഇതോടെ ഇന്ത്യൻ സിനിമാ ചിരിത്രത്തിലെ പുതിയ ചരിത്രമായി മാറി ബാബുഹലി രണ്ട്. ബോക്‌സോഫീസ് കലക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്തു കൊണ്ടാണ് എസ് എസ് രാജമൗലി ഒരുക്കിയ ഈ ഇതിഹാസ ചിത്രം മുന്നേറുന്നത്.
മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യദിനം വാരിക്കൂട്ടിയത് 108 കോടിയാണെന്നാണ് പുറത്തുവരുന്ന വിവരം. റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ ഇത്രയും വലിയ കലക്ഷൻ നേടുന്ന മറ്റൊരു ഇന്ത്യൻ ചിത്രം ഉണ്ടായിട്ടില്ല. ബോക്സ്ഓഫീസ് ചരിത്രത്തിൽ തന്നെ ഇത് റെക്കോർഡ് ആണ്. ബാഹുബലി ആദ്യ ഭാഗത്തിന്റെ ആദ്യദിന കലക്ഷൻ 50 കോടിയായിരുന്നു. ഇപ്പോഴത്തെ നിലയിലെ കുതിപ്പു തുടർന്നാൽ ആയിരം കോടി കലക്ഷൻ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം ബാഹുബലി തന്നെയാകും.
ബാഹുബലി 2 ഹിന്ദി പതിപ്പ് 35 കോടിയാണ് വാരിക്കൂട്ടിയത്. ആദ്യ ദിന കലക്ഷൻ റെക്കോർഡുകൾ ഉള്ള ഹിന്ദി ചിത്രങ്ങൾ ധൂം 3 ( 36.22 കോടി), ദങ്കൽ (29.78 കോടി), പികെ (27 കോടി), കിക്ക് (26.52 കോടി, ദബങ് ( 21 കോടി). ഇവയെല്ലാം ഉത്സവസമയങ്ങളിൽ റിലീസ് ചെയ്തതാണ്. എന്നാൽ, ഉത്സവ സീസൺ അല്ലാതിരുന്നിട്ടു കൂടി വമ്പൻ കലക്ഷൻ നേടി ബാഹുബലി. മികച്ച മാർക്കറ്റിങ് തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ച ബാഹുബലി വിജയം സുനിശ്ചിതമാക്കിയാണ് മുന്നേറുന്നത്.
ബാഹുബലി 2വിന്റെ ഓൺലൈൻ ടിക്കറ്റ് വിൽപന തുടങ്ങി 24 മണിക്കൂറ് കൊണ്ട് പത്തുലക്ഷത്തിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വിറ്റഴിച്ചത്. ഇക്കാര്യത്തിൽ അമീർഖാന്റെ ദംഗൽ സൃഷ്ടിച്ച റെക്കോർഡാണ് ഒറ്റദിവസം കൊണ്ട് ബാഹുബലി തിരുത്തിയത്. ഇത് ഉത്തരേന്ത്യയിൽനിന്നുള്ള കണക്ക് മാത്രമാണ്.
തമിഴ്‌നാട്ടിൽ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ചില പ്രശ്നങ്ങൾ മൂലം രാവിലെ പ്രദർശനം മുടങ്ങിയെങ്കിലും വൈകിട്ട് ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കേരളത്തിൽ രാവിലെ 6.30 മുതൽ ഫാൻ ഷോ ഉണ്ടായിരുന്നു. കൂടാതെ തൊടുപുഴ ആശീർവാദ് പോലുള്ള മൾടിപ്ലക്സുകളിലെ മുഴുവൻ തിയേറ്ററുകളിലും ആദ്യദിനം ബാഹുബലി 2 മാത്രമായിരുന്നു.
ആന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നും 45 കോടിയും തമിഴ്‌നാട്ടിൽ നിന്ന് 14 കോടിയും കർണാടകയിൽ നിന്ന് 10 കോടിയും വാരിക്കൂട്ടി. കേരളത്തിൽ ആദ്യദിന കലക്ഷൻ നാല് കോടിയാണെന്നാണ് റിപ്പോർട്ട്. ശനി, ഞായർ ദിവസങ്ങളിലും കേരളത്തിൽ ഹൗസ് ഫുള്ളായി തന്നെ ബാഹുബലി ഓടുമെന്നത് ഉറപ്പാണ്. ഇതോടെ കേരളത്തിലെ കലക്ഷൻ റെക്കോർഡിലും ബാഹുബലി പുതിയ ചരിത്രം കുറിക്കുമെന്നത് ഉറപ്പായിട്ടുണ്ട്.
വിതരണത്തിന്റെ ബിസിനസ്
ആന്ധ്രയും തെലങ്കാനയും ഉൾപ്പടെ തെലുങ്ക് പതിപ്പിന്റെ വിതരണം വിറ്റുപോയത് 120 കോടിക്ക്.
മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ 85 കോടി. (കേരളത്തിൽ എട്ട് കോടി).
ധർമ പ്രൊഡക്ഷൻസ് ഹിന്ദി വിതരണാവകാശം സ്വന്തമാക്കിയത് 80 കോടിക്ക്.
യുഎസ്എ റൈറ്റ്സ് (തമിഴ്, തെലുങ്ക്, ഹിന്ദി) 40 കോടി.
മറ്റു രാജ്യങ്ങളിൽ 15 കോടി
സാറ്റ്ലൈറ്റ് (ഹിന്ദി): 50 കോടി
സാറ്റ്ലൈറ്റ് (തമിഴ്, തെലുങ്ക്, മലയാളം): 25-30 കോടി
സംഗീതം ( All languages): 2530 കോടി