ആരാധകർ കാത്തിരിക്കുന്ന ബാഹുബലി 2-ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഒരു കൈയിൽ വാളും മറുകൈയിൽ ചങ്ങലയും ചുഴറ്റി വരുന്ന ബാഹുബലിയെ ആണ് ഫസറ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.

മുംൂബൈ മാമി ഫിലിം ഫെസ്റ്റിവലിൽ വച്ച് നടന്ന വർണാഭമായ ചടങ്ങിൽ സംവിധായകൻ എസ് എസ് രാജമൗലി, നായകൻ പ്രഭാസ്, നടിമാരായ തമന്ന, അനുഷ്‌ക ഷെട്ടി തുടങ്ങിയവർ ചേർന്നാണ് പോസ്റ്റർ പുറത്തിറക്കിയത്. അടുത്ത വർഷം ഏപ്രിൽ 28നാണ് ബാഹുബലി ദ കൺക്ലഷൻ തിയേറ്ററുകളിലെത്തുന്നത്.