- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിലിസിന് മണിക്കൂറുകൾ മാത്രം ബാക്കി നില്ക്കുമ്പോൾ ബാഹുബലി 2 വിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ; പ്രചരിക്കുന്നത് പ്രീമിയർ ഷോ കണ്ടവർ മൊബൈലിൽ പകർത്തിയ സ്ക്രീൻഷോട്ട് ദൃശ്യങ്ങളെന്ന് സൂചന; അണിയറപ്രവർത്തകർക്ക് നേരെയും അന്വേഷണം
റിലീസിന് ദിവസം മാത്രം ബാക്കി നിൽക്കേ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി 2ന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ചില ഭാഗങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. തെലുങ്ക് മാധ്യമങ്ങളാണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. ചിത്രത്തിന്റെ പ്രീമിയർ ഷോ കണ്ടവരിൽ ഒരാൾ ചിത്രം മൊബൈലിൽ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബാഹുബലി 2വിന്റെ എന്ന് പറഞ്ഞ് 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് വാട്‌സാപ്പിൽ പ്രചരിക്കുന്നത്. കുറച്ചു മാസങ്ങൾക്ക് മുൻപും സമാനമായ രീതിയിൽ ദൃശ്യങ്ങൾ പുറത്തായായിരുന്നു. അന്ന് എഡിറ്റിങ്് ടേബിളിൽ നിന്നായിരുന്നു ചോർന്നത്. അന്വേഷണത്തിൽ ഒരു ഗ്രാഫിക് ഡിസൈനർ അറസ്റ്റിലായിരുന്നു. സമാനമായ രീതിയിൽ അണിറയിൽ നിന്നു തന്നെയാണ് പുതിയ ദൃശ്യങ്ങളും പുറത്തായിരിക്കുന്നതെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. എന്നാൽ ചിത്രം ലീക്ക് ആയെന്ന റിപ്പോർട്ട് വ്യാജമാണെന്നും അങ്ങനെയൊരു സ്‌പെഷൽ ഷോ സംഘടിപ്പിച്ചിട്ടില്ലെന്നും നി
റിലീസിന് ദിവസം മാത്രം ബാക്കി നിൽക്കേ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി 2ന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ചില ഭാഗങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. തെലുങ്ക് മാധ്യമങ്ങളാണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്.
ചിത്രത്തിന്റെ പ്രീമിയർ ഷോ കണ്ടവരിൽ ഒരാൾ ചിത്രം മൊബൈലിൽ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബാഹുബലി 2വിന്റെ എന്ന് പറഞ്ഞ് 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് വാട്‌സാപ്പിൽ പ്രചരിക്കുന്നത്.
കുറച്ചു മാസങ്ങൾക്ക് മുൻപും സമാനമായ രീതിയിൽ ദൃശ്യങ്ങൾ പുറത്തായായിരുന്നു. അന്ന് എഡിറ്റിങ്് ടേബിളിൽ നിന്നായിരുന്നു ചോർന്നത്. അന്വേഷണത്തിൽ ഒരു ഗ്രാഫിക് ഡിസൈനർ അറസ്റ്റിലായിരുന്നു. സമാനമായ രീതിയിൽ അണിറയിൽ നിന്നു തന്നെയാണ് പുതിയ ദൃശ്യങ്ങളും പുറത്തായിരിക്കുന്നതെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
എന്നാൽ ചിത്രം ലീക്ക് ആയെന്ന റിപ്പോർട്ട് വ്യാജമാണെന്നും അങ്ങനെയൊരു സ്‌പെഷൽ ഷോ സംഘടിപ്പിച്ചിട്ടില്ലെന്നും നിർമ്മാതാവ് ശോബു യർലഗഡ ട്വിറ്ററിലൂടെ അറിയിച്ചു