- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിലീസായതിന് പിന്നാലെ ബാഹുബലി രണ്ടിന്റെ തമിഴ് പതിപ്പ് ഇന്റർനെറ്റിൽ; രാവിലെ എട്ടു മണിയോടെയാണ് ചിത്രത്തിന്റെ ചില ഭാഗങ്ങൾ സൈറ്റുകളിൽ അപ്ലോഡ് ചെയ്തത്; തമിഴ് യെമൻസ്, ടോറന്റ് എന്നീ സൈറ്റുകളിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നത്
സിനിമാപ്രവർത്തകർക്ക് വെല്ലുവിളി ഉയർത്തി ബാഹുബലി 2 വിന്റെ തമിഴ് പതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നു. തമിഴ് യെമൻസ്, ടോറന്റ് എന്നീ സൈറ്റുകളിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നത്. സൈബർ പൊലീസിനെ സഹായിക്കുന്ന സൈബർ ഡോട് കോമാണ് ഈ വിവരം വ്യക്തമാക്കിയത്. മലയാളത്തിലെ പല പുതിയ ചിത്രങ്ങളും പുറത്തുവിടുന്ന സൈറ്റാണ് തമിഴ് യെമൻസ്. രാവിലെ എട്ടു മണിയോടെയാണ് ചിത്രത്തിന്റെ ചില ഭാഗങ്ങൾ സൈറ്റുകളിൽ അപ്ലോഡ് ചെയ്തത്. എന്നാൽ സിനിമ മുഴുവനായും അപ്ലോഡ് ചെയ്തിട്ടുണ്ടോ എന്ന വിവരം വ്യക്തമല്ല. നേരത്തെ സൂര്യയുടെ തമിഴ് ചിത്രമായ സിങ്കം 3 യുടെ വ്യാജപതിപ്പും ഇന്റർനെറ്റിലൂടെ പുറത്തുവന്നിരുന്നു. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റാണ് ചിത്രം ചോർത്തിയത്. ചിത്രം പ്രദർശനത്തിനെത്തും മുമ്പുതന്നെ ഇന്റർനെറ്റിൽ ചോർത്തുമെന്ന് തമിഴ് റോക്കേഴസ് വെല്ലുവിളിച്ചിരുന്നു. മോഹൻലാൽ ചിത്രം പുലിമുരുകനും തമിഴ് റോക്കേഴ്സ് പുറത്തുവിട്ടിരുന്നു
സിനിമാപ്രവർത്തകർക്ക് വെല്ലുവിളി ഉയർത്തി ബാഹുബലി 2 വിന്റെ തമിഴ് പതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നു. തമിഴ് യെമൻസ്, ടോറന്റ് എന്നീ സൈറ്റുകളിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നത്. സൈബർ പൊലീസിനെ സഹായിക്കുന്ന സൈബർ ഡോട് കോമാണ് ഈ വിവരം വ്യക്തമാക്കിയത്. മലയാളത്തിലെ പല പുതിയ ചിത്രങ്ങളും പുറത്തുവിടുന്ന സൈറ്റാണ് തമിഴ് യെമൻസ്.
രാവിലെ എട്ടു മണിയോടെയാണ് ചിത്രത്തിന്റെ ചില ഭാഗങ്ങൾ സൈറ്റുകളിൽ അപ്ലോഡ് ചെയ്തത്. എന്നാൽ സിനിമ മുഴുവനായും അപ്ലോഡ് ചെയ്തിട്ടുണ്ടോ എന്ന വിവരം വ്യക്തമല്ല.
നേരത്തെ സൂര്യയുടെ തമിഴ് ചിത്രമായ സിങ്കം 3 യുടെ വ്യാജപതിപ്പും ഇന്റർനെറ്റിലൂടെ പുറത്തുവന്നിരുന്നു.
തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റാണ് ചിത്രം ചോർത്തിയത്. ചിത്രം പ്രദർശനത്തിനെത്തും മുമ്പുതന്നെ ഇന്റർനെറ്റിൽ ചോർത്തുമെന്ന് തമിഴ് റോക്കേഴസ് വെല്ലുവിളിച്ചിരുന്നു. മോഹൻലാൽ ചിത്രം പുലിമുരുകനും തമിഴ് റോക്കേഴ്സ് പുറത്തുവിട്ടിരുന്നു